തിരുവനന്തപുരം: ഉരുൾപൊട്ടലിന് കാരണമായത് ഖനനമെന്ന് പരിസ്ഥിതി പ്രവർത്തകർ. സം സ്ഥാന സർക്കാർ പാരിസ്ഥിതിക പഠനങ്ങളൊന്നുമില്ലാതെ പശ്ചിമഘട്ടത്തിലെ ചെങ്കുത്തായ മ ലകളിൽ ഖനനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയതാണ് വൻദുരന്തത്തിന് വഴിവെച്ചതെന്നാണ് ഇവരുടെ ആക്ഷേപം. ഡോ. വി.എസ്. വിജയൻ, സുഗതകുമാരി, ജോൺ പെരുവന്താനം, സി.ആർ. നീലകണ്ഠൻ തുടങ്ങിയവർ ഇക്കാര്യം ചൂണ്ടിക്കാട്ടി.
കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിലെ ഉരുൾപൊട്ടലുകൾ ഖനനപ്രവർത്തനത്തിെൻറ ആഘാതമാണെന്ന് വനം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ടി.വി. സജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. 2017 മാർച്ചിൽ അദ്ദേഹം തയാറാക്കിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ പരിസ്ഥിതി ദുർബല മേഖലകളിലെ ക്വാറികളുടെ മാപ്പ് തയാറാക്കിയിരുന്നു. അതനുസരിച്ച് ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. ഒന്നുരണ്ട് സ്ഥലങ്ങളിൽ മലയുടെ മുകളിൽ തന്നെ പാറക്കല്ലുകൾ പൊടിയാക്കുന്നതിനും കഴുകുന്നതിനും ആവശ്യമായ ജലം വലിയതോതിൽ ശേഖരിച്ച് െവക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഉരുൾപൊട്ടലിന് കാരണമായത് മലമുകളിലെ ഇത്തരം ജലസംഭരണികളാണ്.
ക്വാറികളിൽ ഉണ്ടാകുന്ന സ്ഫോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ ആകെ അസ്ഥിരപ്പെടുത്തുന്നു. വജ്രം കഴിഞ്ഞാല്‍ ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് കരിങ്കല്ലിലൂടെയാണ്. ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങുന്നു. വലിയതോതിലുള്ള മഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്വാറിയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർ അവിടെനിന്ന് ഒഴിഞ്ഞുപോകേണ്ട സാഹചര്യവും പല ഘട്ടങ്ങളിലുമുണ്ടായി. ക്വാറി ഉടമ സ്ഥലം വാങ്ങിക്കൂട്ടിയതുകൊണ്ടോ, ഭീഷണിപ്പെടുത്തിയതുകൊണ്ടോ വലിയതോതിൽ പലായനം ചെയ്തിട്ടുമുണ്ട്. ആറായിരത്തോളം ക്വാറികൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ഈ ക്വാറികളെല്ലാം തന്നെ സ്വകാര്യമേഖലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.