മൂന്നാർ-ദേവികുളം റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

മൂന്നാർ: കൊച്ചി-ധനുഷ്കോടി അന്തർസംസ്ഥാന പാതയായ ദേശീയപാത 85ൽ മൂന്നാർ-ദേവികുളം റൂട്ടിൽ കനത്ത മണ്ണിടിച്ചിൽ. പാറക്കെട്ടും മണ്ണും ഉൾപ്പടെ റോഡിലേക്ക് പതിച്ചതോടെ ഗതാഗതം പൂർണമായും നിലച്ചു.

ഇന്നലെ അർധരാത്രിയോടെയാണ് വൻ തോതിൽ കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. രാത്രിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ദേശീയപാതയിലെ ഏറ്റവും അപകടകരമായ ഭാഗമായ ഇവിടെ നിർമാണ പ്രവൃത്തികൾ നടന്നുവരികയായിരുന്നു. 380 കോടിയുടെ പുനരുദ്ധാരണ പ്രവർത്തനമാണ് പാതയിൽ നടത്തുന്നത്.

വൻ തോതിൽ മണ്ണിടിഞ്ഞതിനാൽ ഗതാഗതം പുന:സ്ഥാപിക്കാൻ ഒരു മാസത്തിലേറെ സമയം എടുക്കുമെന്നാണ് സൂചന. രാജാക്കാട് വഴി വാഹനങ്ങൾ തിരിച്ചുവിടാനുള്ള ക്രമീകരണമൊരുക്കുകയാണ് അധികൃതർ.

മൂന്നാറിൽ നിന്ന് മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തമിഴ്നാട്ടിലേക്കുമുള്ള വഴിയാണ് തടസപ്പെട്ടത്. ഗതാഗതം പുന:സ്ഥാപിക്കാൻ വൈകുന്നത് വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും.

Tags:    
News Summary - landslide in munnar devikulam route -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.