Representative image

കക്കയം പവർ ഹൗസിന് പിറകിൽ ഉരുൾപൊട്ടി; വൈദ്യുതി ഉൽപാദനം നിർത്തിവെച്ചു

ബാലുശ്ശേരി: കക്കയം വാലിയിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണും ചളിയും താഴേക്ക് പതിച്ച് കക്കയം പവർ ഹൗസ് പ്ര വർത്തനം സ്തംഭിച്ചു. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് വെള്ളിയാഴ്​ച വൈകീട്ട് നാലരയോടെയാണ് കക്കയം വാലിയിൽ ഉരുൾപൊട്ടിയത്. താഴെ പവർ ഹൗസിന് പിറകിലേക്ക് ഒഴുകിയെത്തിയ മണ്ണും ചളിയും ഇടിഞ്ഞു വീണാണ് പവർഹൗസിലെ ജനറേറ്ററിന് കേടുപാടുകൾ പറ്റിയത്. പവർ ഹൗസിലുള്ള ആറ് ജനറേറ്റുകളിൽ മൂന്നെണ്ണത്തിലാണ് മണ്ണം ചളിയും തെറിച്ചു വീണ് കേട് പറ്റിയത്. മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കയാണ്.

ശനിയാഴ്​ച രാവിലെയോടെ മണ്ണും ചളിയും നീക്കി കേടുപാടുകൾ മാറ്റി ജനറേറ്ററുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് കെ.എസ്.ഇ.ബി എൻജിനീയർ പറഞ്ഞു. 50 മെഗാവാട്ടി​​​െൻറ രണ്ട്​ ജനറേറ്ററുകളും 25 മെഗാവാട്ടി​​​െൻറ മൂന്നെണ്ണവും, എക്സ്​റ്റൻഷൻ പദ്ധതിയിലെ 50 മെഗാവാട്ടി​​​െൻറ ഒരെണ്ണവുമടക്കം ആകെ 225 മെഗാവാട്ടി​​​െൻറ ആറ് ജനറേറ്ററുകളാണ് താഴെ പവർഹൗസിലുള്ളത്.

Tags:    
News Summary - landslide near kakkayam power house -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.