കോഴിക്കോട്: വടകര വിലങ്ങാട് ആലിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ നാലുപേർ മരിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചില ിനൊടുവിൽ നാലു മൃതദേഹങ്ങളും കണ്ടെടുത്തു. കുറ്റിക്കാട്ടില്‍ ബെന്നി,ഭാര്യ മേരിക്കുട്ടി, മകന്‍ അതുല്‍, മമ്പലയ്ക ്കല്‍ ദാസന്റെ ഭാര്യ ലിസി എന്നിവരാണ് മരിച്ചത്. തകർന്ന വീടിെൻറ കട്ടിലിനടിയിൽ നിന്നാണ് ബെന്നിയേയും മകൻ അതുലിെൻറയും മൃതദേഹം കണ്ടെത്തിയത്.
പൂർണമായും മണ്ണിനടിയിലായ വീട് ജെ.സി.ബി ഉപയോഗിച്ച് നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പുലർച്ചെ രണ്ടു മണിയോടെയാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായി. ഒരു വീട് ഭാഗികമായി തകർന്നു.
മണ്ണിനടിയിലായ ഒരു വീട്ടിൽ നിന്ന് നാട്ടുകാർ ദാസനെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ ഭാര്യ ലിസ മണ്ണിനടിയിൽപെടുകയായിരുന്നു. പൂർണമായും മണ്ണിനടിയിലായ മറ്റൊരു വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല.
റോഡിനടിയിലൂടെ ഒലിച്ചിറങ്ങിയ വെള്ളമാണ് ദുരിതം വിതച്ചതെന്നാണ് കണക്ക് കൂട്ടല്‍ . നേരത്തെ ഇവിടെയുള്ളവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നതാണെന്നാണ് വിവരം. പക്ഷേ ആരും ഒന്നും മുഖവിലയ്ക്ക് എടുക്കാതിരുന്നതാണ് ദുരന്തത്തിന് ആഘാതം കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.