കോഴിക്കോട്: ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീലക്ക് നിയമസഭ സീറ്റ് ഉറപ്പായ സാഹചര്യത്തിൽ പകരക്കാരി കെ.കെ. ലതികയാവുമെന്ന് സൂചന. കുറെക്കാലമായി എൽ.ഡി.എഫിെൻറ ഉറച്ച സീറ്റായ കൊയിലാണ്ടിയിലാണ് കാനത്തിൽ ജമീല മത്സരിക്കുന്നത്.
അവർ എം.എൽ.എയായാൽ പകരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക് മുൻ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനെൻറ ഭാര്യയുമായ കെ.കെ. ലതിക ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തേ കുറ്റ്യാടിയിൽനിന്ന് രണ്ടുതവണ നിയമസഭയിലെത്തിയ ലതികക്ക് ഇത്തവണ സീറ്റുണ്ടാവുമെന്ന ചർച്ചകളുണ്ടായിരുന്നു.
കഴിഞ്ഞ തവണ പാറക്കൽ അബ്ദുല്ലയോട് പരാജയപ്പെടുകയായിരുന്നു. ജില്ല പഞ്ചായത്തിെൻറ നന്മണ്ട ഡിവിഷനിൽനിന്നാണ് കാനത്തിൽ ജമീല ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ല പഞ്ചായത്തിൽ പ്രസിഡൻറ് പദവി വനിതസംവരണമാണ് ഇത്തവണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.