ലാവലിൻ കേസ് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സി.ബി.ഐ അഭിഭാഷക ഗീത ലൂതറയുടെ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് മാറ്റിയത്. 

കഴിഞ്ഞ ദിവസം, കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഹൈകോടതി കുറ്റക്കാരാണെന്ന് വിധിച്ച രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നൽകിയ അപ്പീലുകളാണ് ഇതുപ്രകാരം കോടതി മാറ്റിവെച്ചത്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. 

ലാ​വ​ലി​ൻ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്കം മൂ​ന്നു​പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ക​സ്തൂ​രി​രം​ഗ അ​യ്യ​രും ആ​ർ. ശി​വ​ദാ​സ​നും ആണ് ഹ​ര​ജി​ക​ൾ ന​ല്‍കി​യത്. ജ​സ്​​റ്റി​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ​യും അ​ബ്​​ദു​ൽ ന​സീ​റും അടങ്ങുന്ന ബെഞ്ചാണ് ഹരജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Tags:    
News Summary - Lavalin Case Hearing Postponed Supreme Court on Thursday -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.