ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കണം –ഗവര്‍ണറോട് ബി.ജെ.പി

തിരുവനന്തപുരം: ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് പരാതി നല്‍കി.  നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോളജ്, വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കോളജിന്‍െറ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന് നിര്‍ദേശം നല്‍കണമെന്നും ബി.ജെ.പി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് കോളജിന്‍െറ അംഗീകാരം റദ്ദ് ചെയ്യാന്‍ ഇടപെടണമെന്നാണ് ആവശ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുമ്മനത്തിന്‍െറ നിവേദനം ഉടന്‍ നടപടി എടുക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിക്ക് കൈമാറി. വേണ്ട പരിഗണനക്കായി പരാതി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കൈമാറി.  

 

Tags:    
News Summary - law acadamy issues bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.