എ.കെ ആന്‍റണിയുടെ പിന്തുണ തേടി ലോ അക്കാദമി ഡയറക്ടർ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ പിന്തുണ തേടി ഡയറക്ടർ നാരായണൻ നായർ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയെ സന്ദർശിച്ചു. അതിരാവിലെ തിരുവനന്തപുരം ഈശ്വരവിലാസം റോഡിലെ അഞ്ജനത്തിൽ എത്തിയാണ് ആന്‍റണിയെ കണ്ടത്.

ലോ അക്കാദമി വിഷയത്തിൽ നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനെ ഞായറാഴ്ച ആന്‍റണി  സന്ദർശിച്ചിരുന്നു. നീതിബോധമുള്ള കേരളത്തിലെ മുഴുവൻ ആളുകളും സമരം ചെയ്യുന്ന വിദ്യാർഥികളോടൊപ്പമുണ്ടെന്നും ന്യായമായ ആവശ്യത്തിന്​ വേണ്ടി നടത്തുന്ന സമരം വിജയിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും ആൻറണി വ്യക്​തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സി.പി.ഐയുടെ പിന്തുണ തേടി നാരായണൻ നായരും മകൾ ലക്ഷ്മി നായരും സംസ്ഥാന കമ്മിറ്റി ഒാഫീസായ എം.എൻ സ്മാരകത്തിൽ എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇരുവരും നടത്തിയ ചർച്ച പരാജയമായിരുന്നു.

Tags:    
News Summary - law academy issue director to ak antony for help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.