തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമയില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ള അഭിമുഖം നടന്നു. ശനിയാഴ്ച രാവിലെ 11ന് അക്കാദമിയുടെ പുന്നന്‍ റോഡിലെ ഓഫിസില്‍ നടന്ന അഭിമുഖത്തില്‍ മൂന്നുപേരാണ് പങ്കെടുത്തത്. അഭിമുഖ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 21 അംഗ ഗവേണിങ് കൗണ്‍സില്‍ ചേര്‍ന്നാണ് നിയമന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ഗവേണിങ് കൗണ്‍സില്‍ എന്ന് ചേരുമെന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ളെന്നാണ് വിവരം. അതേസമയം, വേഗത്തില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്താനാണ് തീരുമാനം. അക്കാദമിയിലെ പി.ടി.എ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനായി എന്ന് യോഗം ചേരണമെന്ന കാര്യവും തീരുമാനിച്ചിട്ടില്ല.
മുഴുവന്‍ രക്ഷിതാക്കളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തി യോഗം ചേര്‍ന്നാവും പി.ടി.എ പുന$സംഘടിപ്പിക്കുക. രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍, കുറച്ചുപേര്‍ മാത്രമേ എത്തിയിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് എല്ലാ രക്ഷിതാക്കളെയും വിളിച്ചുചേര്‍ത്ത് പുന$സംഘടനക്ക് മാനേജ്മെന്‍റ് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.