ലോ അക്കാദമി:ട്രസ്റ്റിന്‍െറ നിയമാവലി ഭേദഗതി രജിസ്ട്രാര്‍ ഓഫിസില്‍ അറിയിച്ചില്ല

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ നിയമാവലി ഭേദഗതി ചെയ്ത ഫയലുകള്‍ മാനേജ്മെന്‍റ് ജില്ല രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയില്ളെന്ന് തെളിവുകള്‍. 1991 മുതല്‍ 2016 വരെയള്ള വാര്‍ഷിക റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഓഫിസിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഭൂമി പതിച്ചുനല്‍കിയ 1984നുശേഷം നിയമാവലി ഭേദഗതി ചെയ്തതായി രജിസ്റ്ററിലില്ല. 1972ലും 1975ലും നിയമാവലി ഭേദഗതി ചെയ്തെന്ന് രജിസ്റ്ററില്‍ കുറിച്ചിട്ടുമുണ്ട്.

ഫയലിന്‍െറ പകര്‍പ്പ് മാനേജ്മെന്‍റ് ഹാജരാക്കിയില്ളെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള റവന്യൂ മന്ത്രിയുടെ കത്ത് ഉള്‍പ്പെട്ട ഫയല്‍, നടപടി ക്രമപ്രകാരമാകണമെന്ന നിര്‍ദേശത്തോടെ ചീഫ് സെക്രട്ടറി മന്ത്രി ജി. സുധാകരന് കൈമാറി. അതേസമയം, ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി ദേവദാസിന് മന്ത്രി സുധാകരന്‍െറ കത്ത് ലഭിച്ചു. ഐ.ജി ലൈസന്‍സിങ് വിഭാഗം ഡി.ഐ.ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇതനുസരിച്ച് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ രേഖകളുടെ പരിശോധന ആരംഭിച്ചെങ്കിലും ജില്ല ഓഫിസില്‍നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭ്യമായില്ളെന്നാണ് വിവരം.

ട്രസ്റ്റ് 1966ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷയടക്കം കണ്ടത്തൊനായില്ല. കിട്ടിയ രേഖകളനുസരിച്ച് കഴിഞ്ഞ 10 വര്‍ഷമായി ഭരണസമിതിയില്‍ 21 അംഗങ്ങളാണുള്ളത്. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി രണ്ടുവര്‍ഷമാണ്.  ഇക്കാര്യങ്ങളെല്ലാം ജില്ല രജിസ്ട്രാര്‍ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലോ അക്കാദമി ഭരണസമിതിയില്‍നിന്ന് ഒമ്പത് ഒൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ അറിയാതെ ഡയറക്ടര്‍ നാരായണന്‍നായര്‍

പുറത്താക്കിയതെങ്ങനെയെന്ന് കണ്ടത്തെണമെങ്കില്‍ ഇതുസംബന്ധിച്ച ഫയലുകള്‍ ലഭിക്കണം.
രേഖകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടുമെന്നാണ് രജിസ്ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. അതേസമയം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സമിതി പരിശോധനക്ക് എത്തിയപ്പോള്‍ നിയമാവലി ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ നല്‍കിയത് 1966ലേതാണ്. പുതിയ നിയമാവലി മറച്ചുവെച്ചു.

Tags:    
News Summary - law achadamy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.