മന്ത്രവാദവും അന്ധവിശ്വാസവും സദാചാര ഗുണ്ടായിസവും തടയാന്‍ നിയമം; റിപ്പോര്‍ട്ട് തയാറായി

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉൾപ്പെടെ പുതിയ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമ നിർമ്മാണ ശിപാർശകൾ നിയമപരിഷ്കരണ കമ്മീഷൻ തയാറാക്കി. കമ്മീഷൻ തയ്യാറാക്കിയ സമാഹൃത റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. നിയമ മന്ത്രി പി. രാജീവ് റിപ്പോർട്ട് ഏറ്റുവാങ്ങി.

സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനുള്ള നിയമം നിർമിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു. മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് തയാറാക്കിയിരിക്കുന്നത്.

ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡന്റ്സ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമനിർമാണത്തിനുള്ള 12 ബില്ലുകൾ, കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള ഒരു ബില്ല്, നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കുന്ന നാല് ബില്ലുകൾ, ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നാല് ബില്ലുകൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിയമപരിഷ്കരണ കമ്മീഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ, ലോ സെക്രട്ടറി ഹരി വി.നായർ എന്നിവർ ചേർന്നാണ് റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്.

Tags:    
News Summary - Law to prevent witchcraft superstition and moral hooliganism Report ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.