പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സി.​പി.​എം സ​ഹ​യാ​ത്രി​ക​നായ അഭിഭാഷകൻ

കോ​ഴി​ക്കോ​ട്: പൊ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും സി.​പി.​എം സ​ഹ​യാ​ത്രി​ക​നു​മാ​യ എ​ട​ത്തൊ​ടി രാ​ധാ​കൃ​ഷ്ണ​ൻ രം​ഗ​ത്ത്.

ക​സ​ബ മു​ൻ എ​സ്.​ഐ​യും നി​ല​വി​ൽ ബേ​പ്പൂ​ർ എ​സ്.​എ​ച്ച്.​ഒ​യു​മാ​യ സി​ജി​ത്ത് വ​ക്കാ​ട്ടി​നെ​തി​രെ​യാ​ണ് പരാതി. പ​ല കേ​സു​ക​ളി​ൽ പൊ​ലീ​സി​ന്‍റെ വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ​ട​ക്കം എ​ടു​ക്കു​ന്ന​തെ​ന്ന് എ​ട​ത്തൊ​ടി രാ​ധാ​കൃ​ഷ്ണ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ പ​റ​ഞ്ഞു.

ബേ​പ്പൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ സി​ജി​ത്ത് സ്വാ​ധീ​നി​ക്കു​ക​യും പ്ര​തി​ഭാ​ഗം വ​ക്കീ​ലാ​യ ത​നി​ക്കെ​തി​രെ കോ​ട​തി​യി​ൽ ക​ള്ള​ക്കേ​സ് കൊ​ടു​ക്കാ​ൻ ഇ​ട​പെ​ടു​ക​യും ചെ​യ്തു. താ​ൻ കേ​സി​ലെ സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ, മ​ജി​സ്ട്രേ​ട്ട്​ ര​ക്ഷി​താ​ക്ക​ളു​ടെ ഹ​ര​ജി ത​ള്ളി. 2018ൽ ​ന​ട​ന്ന ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​കാ​ര​ന​ട​പ​ടി​യാ​യാ​ണ് സി.​ഐ ര​ക്ഷി​താ​ക്ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത്.

മാ​വൂ​ർ റോ​ഡി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷ​നീ​ത്​ എ​ന്ന​യാ​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഷ​നീ​തി​ന് വേ​ണ്ടി വാ​ദി​ച്ച​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രെ ഇ​പ്പോ​ൾ സി​ജി​ത്ത് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്ന് എ​ട​ത്തൊ​ടി രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നി​ര​വ​ധി കേ​സു​ക​ളി​ൽ സി​ജി​ത്തി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളാ​യ പൊ​ലീ​സു​കാ​രു​ടെ​യും നി​യ​മ​വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും പൊ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​തോ​റി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബേ​പ്പൂ​ർ സ്കൂ​ൾ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും എ​സ്.​എ​ച്ച്.​ഒ സി​ജി​ത്തി​നും ഒ​രു പൊ​ലീ​സു​കാ​ര​നു​മെ​തി​രെ ലീ​ഗ​ൽ നോ​ട്ടീ​സ്​ അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Lawyer radhakrishnan edathodi with serious allegations against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.