മലപ്പുറം: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് എൽ.ഡി.എഫും ബി.ജെ.പിയും പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. താൽക്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷ സമുദായങ്ങളെയും തമ്മിലകറ്റാനുള്ള ശ്രമം വിലപ്പോവില്ല.
എക്കാലവും സമന്വയത്തിെൻറയും സൗഹാർദത്തിെൻറയും വിട്ടുവീഴ്ചയുടെയും മാർഗം സ്വീകരിച്ച പ്രസ്ഥാനമാണ് ലീഗ്. ഏതെങ്കിലുമൊരു ജനവിഭാഗത്തെ ഒറ്റപ്പെടുത്തി മുതലെടുപ്പ് നടത്താൻ അനുവദിക്കില്ല. മതവിശ്വാസത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇടകൊടുക്കരുത്.
എൻ.സി.പി മാത്രമല്ല കൂടുതൽ പാർട്ടികൾ യു.ഡി.എഫിലേക്ക് വരും. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ചെറിയ വ്യത്യാസമാണുള്ളത്. ഇടതുമുന്നണി മുന്നിട്ട് നിൽക്കുന്ന 25ഓളം സീറ്റുകളിൽ യു.ഡി.എഫിന് ജയിച്ചുകയറാനാവും.
ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്നതും മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകില്ലെന്നതുമൊക്കെയുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും അതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.