കോഴിക്കോട്: ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ അധിക്ഷേപകരമായ പരാമർശം നടത്തുന്നത് ഇത് രണ്ടാം തവണ. മാർച്ച് 30ന് കോഴിക്കോട്ട് വെച്ചും വിജയരാഘവൻ സമാന പരാമർശം നടത്തിയിരുന്നു.
പൊന്നാനിയിൽ നടത്തിയ മോശം പരാമർശം വിവാദമായതോടെ കോഴിക്കോട് ഐ.എൻ.എൽ - നാഷണൽ സെക്കുലർ കോൺഫറൻസ് ലയന സമ്മേളനത്തിൽ നടത്തിയ പരാമർശവും വിവാദമായിരിക്കുകയാണ്.
‘‘തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസുകാര് നേരെ പാണക്കാട്ടേക്ക് പിടിക്കും. സ്ഥാനാർഥി മുരളി പാണക്കാട്ട്, സ്ഥാനാർഥി രമ്യ പാണക്കാട്ട്. കുഞ്ഞാലിക്കുട്ടിയുടെ മുമ്പിൽ രമ്യ ഇരിക്കുന്ന ചിത്രം കണ്ട് ഞാൻ അന്തം വിട്ട് നിന്ന് പോയതാണ്’’ എന്നായിരുന്നു എ. വിജയരാഘവൻ കോഴിക്കോട്ട് പറഞ്ഞത്.
രമ്യ ഹരിദാസ് പാണക്കാട്ട് പോയെന്നും തുടർന്ന് കുഞ്ഞാലിക്കുട്ടിയെ കണ്ടെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് തനിക്ക് പറയാൻ വയ്യെന്നുമുള്ള പൊന്നാനിയിലെ പരാമർശം വിവാദമായതോടെ ഇതിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നൽകാനൊരുങ്ങുകയാണ് രമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.