തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അന്തസ്സ്കെട്ട പരാമർശം കോൺഗ്രസ് നേതാക്കളുടെ അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും ഒടുവിലത്തെ ഉദാഹരണമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. മന്ത്രിയെ അധിക്ഷേപിച്ചതിലൂടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് പുറത്തായത്.
മുല്ലപ്പള്ളി രാമചന്ദ്രൻ മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എ.കെ. ആൻറണിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് െവച്ചുപുലർത്തുന്നത്. പെേട്രാൾ, ഡീസൽ വിലവർധനക്കെതിരെ ഒരക്ഷരം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതുവരെ ഉരിയാടിയില്ല.
സംസ്ഥാന സർക്കാറിനെതിരെ ദിവസേന അനാവശ്യ സമരവുമായി വരുന്ന പ്രതിപക്ഷം കേന്ദ്രത്തിെൻറ ജനേദ്രാഹനടപടിയെ മറച്ചുപിടിക്കുന്നു. സ്ത്രീകളോട് പുലർത്തേണ്ട മാന്യത പോലും ഇക്കൂട്ടർ വിസ്മരിച്ചു. മുല്ലപ്പള്ളിയുടെയും മറ്റും രാഷ്ട്രീയവൈകൃതം കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്ന് എ. വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.