മലപ്പുറം: ഡൽഹി കലാപത്തിലെ ഇരകൾക്കായി എൽ.ഡി.എഫ് പ്രവർത്തകർ നടത്തുന്ന ഫണ്ട് ശേഖ രണത്തോടൊപ്പം വിതരണം ചെയ്യുന്ന ലഘുലേഖയിൽ ‘മാധ്യമ’ത്തിനും മീഡിയവൺ ചാനലിനും രൂ ക്ഷവിമർശനം. മാർച്ച് 23ലെ ഭഗത്സിങ് ദിനാചരണ ഭാഗമായി ‘എല്ലാവരെയും ഉൾക്കൊള്ളുന്ന ഇ ന്ത്യ’ എന്ന തലക്കെട്ടിലാണ് എൽ.ഡി.എഫ് മലപ്പുറം ജില്ല കമ്മിറ്റിയുടെ പേരിൽ ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡൽഹിയിലെ തെരുവുകളിൽ സംഘ്പരിവാർ നടത്തിയ നരനായാട്ടിനെക്കുറിച്ച് ഇതിൽ പരാമർശമൊന്നുമില്ല. ലഘുലേഖയിലെ 13 ഉപതലക്കെട്ടുകളിലും ബി.ജെ.പിയും ആർ.എസ്.എസും പുറത്താണ്. ജമാഅത്തെ ഇസ്ലാമിക്കും സ്ഥാപകനേതാവ് അബുൽ അഅ് ലാ മൗദൂദിക്കുമെതിരായ വിമർശനത്തിന് സംഘപരിവാരം ഉയർത്തുന്ന വാദങ്ങളാണ് എൽ.ഡി.എഫും ഇതിൽ ഏറ്റുപിടിച്ചിരിക്കുന്നത്.
അവസാനപേജിൽ ‘ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ശരിയായ നിലപാടല്ലേ സ്വീകരിക്കുന്നത്’ എന്ന് ചോദിക്കുന്ന ഉപതലക്കെട്ടിന് കീഴിൽ പറയുന്നതിങ്ങനെ: ‘ജമാഅത്തെ ഇസ്ലാമി ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കാനാണ് പ്രവർത്തിക്കുന്നത്. ‘മാധ്യമം’ പത്രം, മീഡിയവൺ ചാനൽ ഇവയെല്ലാം നിഷ്പക്ഷ മുഖത്തോടെ ഇസ്ലാമികരാഷ്ട്ര രൂപവത്കരണത്തിനായാണ് നിലകൊള്ളുന്നത്.
ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗദൂദിയുടെ ജന്മസ്ഥലവും പ്രവർത്തനകേന്ദ്രവും ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയിൽ നിൽക്കാതെ പാകിസ്താനിലേക്ക് പോയ വ്യക്തിയാണ് മൗദൂദി. പാകിസ്താനെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിച്ച പ്രധാനിയും മൗദൂദിയാണ്. ആർ.എസ്.എസിനെപ്പോലെതന്നെ മതത്തെ അടിസ്ഥാനമാക്കി രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇവർ മതനിരപേക്ഷതയുടെ ശത്രുക്കളാണ്. മാരീചവേഷമണിഞ്ഞ ഇവരെ ഒറ്റപ്പെടുത്തേണ്ടതുണ്ട്’. എസ്.ഡി.പി.ഐയുമായും ജമാഅത്തുമായും ഉപമിക്കാൻ വേണ്ടി മാത്രമാണ് ലഘുലേഖയിൽ ആർ.എസ്.എസിനെ പരാമർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.