മദ്യവർജനം പ്രഖ്യാപിച്ച എൽ.ഡി.എഫ് ​സർക്കാർ വിറ്റത്​ 65,000 കോടിയുടെ മദ്യം

ആ​ല​പ്പു​ഴ: ല​ഭ്യ​ത കു​റ​ച്ച്​ വ​ർ​ജ​ന​ത്തി​ലൂ​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​നി​രോ​ധ​നം സാ​ധ്യ​മാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ അ​ധി​കാ​ര​ത്തി​ൽ വ​ന്ന എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ വി​റ്റ​ഴി​ച്ച​ത്​ 65,000 കോ​ടി​യു​ടെ മ​ദ്യം.

യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ന്ന​തി​നു​പു​റ​മെ 200 പു​തി​യ ബാ​ർ ​ൈല​സ​ൻ​സും എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ന​ൽ​കി.

കൂ​ടാ​തെ, ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക​ശേ​ഷി​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​യു​ള്ള എ​ഫ്.​എ​ൽ 4എ ​ലൈ​സ​ൻ​സു​ള്ള 50 ക്ല​ബി​ൽ ഒ​മ്പ​തെ​ണ്ണം ഇ​ട​തു​സ​ർ​ക്കാ​റിെൻറ കാ​ല​ത്താ​ണ്​ ആ​രം​ഭി​ച്ച​ത്. ബാ​ർ ലൈ​സ​ൻ​സ്​ ഫീ 30 ​ല​ക്ഷ​മാ​യി​രി​ക്കെ ഉ​ന്ന​ത​ർ​ക്ക്​ മ​ദ്യ​പി​ക്കാ​നാ​യ​ു​ള്ള ക്ല​ബു​ക​ൾ​ക്ക്​ നേ​ർ​പ​കു​തി മാ​ത്ര​മെ ​ ഈ​ടാ​ക്കു​ന്നു​ള്ളൂ.

മ​ദ്യ​വ​ർ​ജ​ന ന​യം ന​ട​പ്പാ​ക്കു​മെ​ന്ന്​ അ​ന്ന​ത്തെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ​േകാ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​ന്ന​സെൻറ്, കെ.​പി.​എ.​സി ല​ളി​ത എ​ന്നി​വ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ര​സ്യ​ത്തി​ൽ ​ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​െ​ത​ങ്കി​ലും​ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ​പി​ണ​റാ​യി സ​ർ​ക്കാ​ർ മ​ദ്യം സാ​ർ​വ​ത്രി​ക​മാ​ക്കി​യ​താ​യി തെ​ളി​യു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ 55 മാ​സ​ത്തെ ഭ​ര​ണ​കാ​ല​ത്ത്​ 47,624 കോ​ടി​യു​ടെ മ​ദ്യം വി​റ്റ​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ 58 മാ​സ​ത്തി​നി​ടെ 64,619 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്​ വി​റ്റ​ഴി​ച്ച​തെ​ന്ന വി​വ​രം കൊ​ച്ചി​യി​ലെ 'ദി ​പ്രോ​പ്പ​ർ ചാ​ന​ൽ' വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ​മ്പാ​ദി​ച്ച രേ​ഖ​യി​ൽ പ​റ​യു​ന്നു.

റ​വ​ന്യൂ വ​രു​മാ​ന​ത്തി​ലെ ഇ​ടി​വ്​ നി​ക​ത്താ​ൻ ല​ഹ​രി​വി​ൽ​പ​ന​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യം പു​രോ​ഗ​മ​ന​പ​ര​മ​ല്ലെ​ന്ന്​ പ്രോ​പ്പ​ർ ചാ​ന​ൽ പ്ര​സി​ഡ​ൻ​റ്​​ എം.​കെ. ഹ​രി​ദാ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

വി.​എം. സു​ധീ​ര​നു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യി​ൽ ഉ​ട​ലെ​ടു​ത്ത കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര​ക​ല​ഹ​ത്തി​െൻറ ഭാ​ഗ​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ 29 എ​ണ്ണം ഒ​ഴി​കെ ബാ​റു​ക​ൾ പൂ​ട്ടി​യി​രു​ന്നു. 2019 ഒ​ക്​​ടോ​ബ​റി​ലെ ക​ണ​ക്കു​പ്ര​കാ​ര​മു​ള്ള 540 ബാ​റു​ക​ൾ​ക്കു​പു​റ​മെ​യാ​ണ്​ 200 എ​ണ്ണം അ​നു​വ​ദി​ച്ച​ത്.

2019-20 പ്ര​ള​യ​കാ​ല​ത്ത്​ 14,700 കോ​ടി​യും 2020-21 കോ​വി​ഡു​കാ​ല​ത്ത്​ 10,340 കോ​ടി​യു​െ​ട​യും മ​ദ്യം മ​ല​യാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ചു. എ​ക്​​സൈ​സ് വ​​കു​പ്പ്​ ആ​വി​ഷ്​​ക​രി​ച്ച 'വി​മു​ക്തി'​പോ​ലു​ള്ള ല​ഹ​രി​വ​ർ​ജ​ന യ​ജ്ഞ​ങ്ങ​ൾ പ്ര​ഹ​സ​ന​ങ്ങ​ളാ​ണെ​ന്നും തെ​ളി​യു​ന്നു.

Tags:    
News Summary - LDF government, announced abstinence of liquor has sold liquor worth Rs 65,000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.