മദ്യവർജനം പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാർ വിറ്റത് 65,000 കോടിയുടെ മദ്യം
text_fieldsആലപ്പുഴ: ലഭ്യത കുറച്ച് വർജനത്തിലൂടെ ഘട്ടംഘട്ടമായി മദ്യനിരോധനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ വിറ്റഴിച്ചത് 65,000 കോടിയുടെ മദ്യം.
യു.ഡി.എഫ് സർക്കാർ പൂട്ടിയ ബാറുകൾ തുറന്നതിനുപുറമെ 200 പുതിയ ബാർ ൈലസൻസും എൽ.ഡി.എഫ് സർക്കാർ നൽകി.
കൂടാതെ, ഉയർന്ന സാമ്പത്തികശേഷിയുള്ളവർക്ക് മാത്രമായുള്ള എഫ്.എൽ 4എ ലൈസൻസുള്ള 50 ക്ലബിൽ ഒമ്പതെണ്ണം ഇടതുസർക്കാറിെൻറ കാലത്താണ് ആരംഭിച്ചത്. ബാർ ലൈസൻസ് ഫീ 30 ലക്ഷമായിരിക്കെ ഉന്നതർക്ക് മദ്യപിക്കാനായുള്ള ക്ലബുകൾക്ക് നേർപകുതി മാത്രമെ ഈടാക്കുന്നുള്ളൂ.
മദ്യവർജന നയം നടപ്പാക്കുമെന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിക്കുകയും ഇന്നസെൻറ്, കെ.പി.എ.സി ലളിത എന്നിവരെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പരസ്യത്തിൽ ആവർത്തിക്കുകയും ചെയ്െതങ്കിലും അധികാരത്തിലെത്തിയ പിണറായി സർക്കാർ മദ്യം സാർവത്രികമാക്കിയതായി തെളിയുന്നു.
ഉമ്മൻ ചാണ്ടി സർക്കാർ 55 മാസത്തെ ഭരണകാലത്ത് 47,624 കോടിയുടെ മദ്യം വിറ്റപ്പോൾ പിണറായി സർക്കാർ 58 മാസത്തിനിടെ 64,619 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന വിവരം കൊച്ചിയിലെ 'ദി പ്രോപ്പർ ചാനൽ' വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖയിൽ പറയുന്നു.
റവന്യൂ വരുമാനത്തിലെ ഇടിവ് നികത്താൻ ലഹരിവിൽപന പ്രോത്സാഹിപ്പിക്കുന്ന നയം പുരോഗമനപരമല്ലെന്ന് പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
വി.എം. സുധീരനുമായുണ്ടായ അഭിപ്രായഭിന്നതയിൽ ഉടലെടുത്ത കോൺഗ്രസിലെ ആഭ്യന്തരകലഹത്തിെൻറ ഭാഗമായി ഉമ്മൻ ചാണ്ടി സർക്കാർ 29 എണ്ണം ഒഴികെ ബാറുകൾ പൂട്ടിയിരുന്നു. 2019 ഒക്ടോബറിലെ കണക്കുപ്രകാരമുള്ള 540 ബാറുകൾക്കുപുറമെയാണ് 200 എണ്ണം അനുവദിച്ചത്.
2019-20 പ്രളയകാലത്ത് 14,700 കോടിയും 2020-21 കോവിഡുകാലത്ത് 10,340 കോടിയുെടയും മദ്യം മലയാളികൾ ഉപയോഗിച്ചു. എക്സൈസ് വകുപ്പ് ആവിഷ്കരിച്ച 'വിമുക്തി'പോലുള്ള ലഹരിവർജന യജ്ഞങ്ങൾ പ്രഹസനങ്ങളാണെന്നും തെളിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.