കോഴിക്കോട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി എൽ.ഡി.എഫ് എവിടെയും ധാരണയുണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി. മുക്കം നഗരസഭയിലുൾപ്പെടെ തങ്ങൾക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി, ആർ.എസ്.എസ് എന്നിവയുമായി കൂട്ടുകൂടരുതെന്ന് നിലപാടെടുത്തവരാണ് ഞങ്ങൾ -കാലിക്കറ്റ് പ്രസ് ക്ലബിെൻറ 'തദ്ദേശീയം 2020-മീറ്റ് ദ ലീഡർ' പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വെൽഫെയർ പാർട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് അപകടകരമായ പ്രശ്നമാണ്. ദേശീയ നേതൃത്വം ഇതംഗീകരിക്കില്ല. െവൽഫെയർ പാർട്ടിയുമായുള്ള ബന്ധം ആർ.എസ്.എസ് പ്രചാരണത്തിനുപയോഗിക്കും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ വലിയ ദുർവ്യാഖ്യാനങ്ങളാണ് ബി.ജെ.പി ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത്. മുസ്ലിംലീഗിെൻറ പതാകയെപ്പോലും വിവാദമാക്കി. ഇതിൽനിന്നൊന്നും കോൺഗ്രസ് പാഠം പഠിക്കാത്തതിനാലാണ് അവിശുദ്ധ സഖ്യമുണ്ടാക്കിയത്.
മുഖ്യമന്ത്രി െതരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനിന്നിട്ടില്ല. പ്രത്യേക സാഹചര്യം നിലനിൽക്കുേമ്പാൾ അതിന് നേതൃത്വം നൽകുന്നതിനാലാണ് വിവിധയിടങ്ങളിൽ പോവാൻ കഴിയാത്തത്. എന്നിരുന്നാലും സാേങ്കതികവിദ്യകൾ പ്രയോജനപ്പെടുത്തി അദ്ദേഹം പ്രചാരണരംഗത്ത് സജീവമാണെന്നും കരീം പറഞ്ഞു.
പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാഗേഷ് സ്വാഗതം പറഞ്ഞു.
അതേസമയം, 2015ലെ െതരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമായിരുന്നു വെൽഫെയർ പാർട്ടിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുക്കം നഗരസഭയിലും നിരവധി ഗ്രാമപഞ്ചായത്തുകളിലും നേരിട്ടായിരുന്നു ധാരണ. വെൽഫെയർ പാർട്ടി മറ്റുള്ളവരുമായി സഹകരിക്കാൻ തയാറായപ്പോൾ അവരെ വർഗീയവാദികളാക്കിയിരിക്കയാണ്. തദ്ദേശ തെരെഞ്ഞടുപ്പിൽ ഭൂരിപക്ഷ വർഗീയ ധ്രുവീകരണമാണ് സി.പി.എം ലക്ഷ്യമിടുന്നതെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.