സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എല്‍.ഡി.എഫ് ദുര്‍ബലരെ നിർത്തി ബി.ജെ.പിയെ സഹായിക്കുന്നു –രമേശ് ചെന്നിത്തല

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: എ​ല്‍.​ഡി.​എ​ഫ് ദു​ര്‍ബ​ല സ്ഥാ​നാ​ര്‍ഥി​ക​ളെ​യി​റ​ക്കി ബി.​ജെ.​പി​ക്ക് വി​ജ​യി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​മ്പു​ഴ​യി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​യാ​ണ് സി.​പി.​എം മ​ത്സ​രി​പ്പി​ച്ച​തെ​ങ്കി​ല്‍ ഇ​ത്ത​വ​ണ അ​വി​ടെ പ്ര​മു​ഖ​രാ​രു​മി​ല്ല. മ​ഞ്ചേ​ശ്വ​ര​മ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലും സ​മാ​ന സ്ഥി​തി​യാ​ണു​ള്ള​ത്.

ബി.​ജെ.​പി​യും സി.​പി.​എ​മ്മും പ​ര​സ്പ​രം കൈ​കോ​ര്‍ക്കു​ന്ന​തിെൻറ തെ​ളി​വാ​ണി​ത്. നേ​മം ഗു​ജ​റാ​ത്താ​ണെ​ന്നാ​ണ് ബി.​ജെ.​പി പ​റ​ഞ്ഞ​ത്. ആ ​ഗു​ജ​റാ​ത്തി​ല്‍ യു.​ഡി.​എ​ഫിെൻറ കൊ​ടി​നാ​ട്ടാ​നാ​ണ് കെ. ​മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ര്‍ഥി​യാ​ക്കി​യ​ത്. പു​ലി​യെ മ​ട​യി​ല്‍ ചെ​ന്നു നേ​രി​ടു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് യു.​ഡി.​എ​ഫ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കാ​ന്‍ പോ​കു​ന്ന​ത്. ബി.​ജെ.​പി​യെ നേ​രി​ടാ​ന്‍ എ​ന്തു​കൊ​ണ്ട് സി.​പി.​എം ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ വ​യ​നാ​ട്ടി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്ഥാ​പി​ക്കും. യു.​ഡി.​എ​ഫ് സ​ര്‍ക്കാ​റിെൻറ കാ​ല​ത്ത്, മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​ഞ്ച് വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​നു​ള്ള ശ്ര​മം സ​ര്‍ക്കാ​റിെൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല. സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​തും ന​ട​ന്നി​ല്ല.

കെ.​കെ. അ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, പി.​പി.​എ. ക​രീം, ഇ.​എ. ശ​ങ്ക​ര​ന്‍, പി.​വി. ബാ​ല​ച​ന്ദ്ര​ന്‍, കെ.​എ​ല്‍. പൗ​ലോ​സ്‌, എ​ന്‍.​എം. വി​ജ​യ​ന്‍, പി.​പി. അ​യൂ​ബ്, അ​ബ്​​ദു​ൽ സ​ലാം, പി.​പി. ആ​ലി, എം.​എ. അ​സൈ​നാ​ര്‍, പി.​വി. ഉ​ണ്ണി, കെ.​എം.​അ​ബ്ര​ഹാം, സി.​പി. വ​ര്‍ഗീ​സ്, ഉ​മ്മ​ര്‍കു​ണ്ടാ​ട്ടി​ല്‍, ജോ​സ​ഫ്‌ പെ​രു​വേ​ലി, ടി. ​മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - LDF helps BJP by weak candidates - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.