തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടതു സർക്കാറിനെ വെട്ടിലാക്കിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയുടെ പരാമർശങ്ങളാട് വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനത്തെ പ്രതിരോധിക്കാനാവാതെ ഇടതു നേതാക്കൾ.
ശബരിമലയിൽ സി.പി.എം നിലപാട് ശരിയായിരുന്നുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നുമുള്ള യെച്ചൂരിയുടെ പരാമർശങ്ങളെ തള്ളാനും െകാള്ളാനുമാകാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വ്യാഴാഴ്ച പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയെ പറ്റി വലിയ താൽപര്യമാണ് പലർക്കും. അതിെൻറ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേസ് നിലവിൽ സുപ്രീം കോടതി പരിഗണനയിലാണ്. അന്തിമ വിധി വന്നാൽ വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയമുണ്ടെങ്കിൽ എല്ലാവരുമായി ചർച്ച ചെയ്ത് മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അതുവരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാറിെൻറ നിലപാടുമാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് അന്തിമവിധി വരുമ്പോള്‍ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂെവന്നാണ്.
എന്നാല്‍, ഇക്കാര്യത്തില്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ അഭിപ്രായപ്രകടനം ഇതിന് വിരുദ്ധമല്ലേയെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
ഇതിനിടെ, ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ പിണറായി സർക്കാർ തയാറാകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെല്ലുവിളിച്ചു.
വി.എസ് സർക്കാറാണ് ആദ്യം സത്യവാങ്മൂലം കൊടുത്തത്. യു.ഡി.എഫ് സർക്കാർ അത് പിൻവലിച്ചിരുന്നു. പിണറായി സർക്കാർ പിന്നീട് വിശ്വാസികളുടെ താൽപര്യത്തിന് വിരുദ്ധമായ സത്യവാങ്മൂലമാണ് നൽകിയത്. ആത്മാർഥതയുെണ്ടങ്കിൽ കോടതിയിൽ കൊടുത്ത നിലപാട് മാറ്റുകയാണ് വേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ശബരിമല വിശ്വാസികളെ വിഡ്ഢികളാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. നവോത്ഥാന നായകനാകാൻ ശ്രമിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും കപടവേഷം അഴിച്ചുവെക്കണംമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല പ്രശ്നമുള്ളത് ഇപ്പോൾ ചില ആളുകളുടെ മനസ്സിലാണെന്നായിരുന്നു സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. വിഷയത്തിൽ യു.ഡി.എഫ് കാലത്തെ ദേവസ്വംബോർഡ് ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണൻ നൽകിയ സത്യവാങ്മൂലം വി.എസ് സർക്കാർ മാറ്റിയിരുന്നില്ല. സുപ്രീംകോടതിയിൽ എൻ.എസ്.എസാണ് കേസ് കൊടുത്തത്. ആ കേസ് തോറ്റുപോയി. അതിന് സർക്കാറാണ് കുഴപ്പക്കാരൻ എന്ന് പറയുന്നതിൽ അർഥമില്ല.
പുനഃപരിേശാധന ഹരജിവിധി വരുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. പൊലീസ് സംരക്ഷണയിൽ യുവതികളെ ശബരിമലയിൽ കൊണ്ടുപോയത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശ സംരക്ഷണത്തിനാണ്. അതും സഭാസ്വത്ത് തർക്ക കേസ് വിധിയും വ്യത്യസ്തമാണ്.
എന്നാൽ, കാനം രാജേന്ദ്രെൻറ പ്രസ്താവനക്കും സുകുമാരൻ നായർ മറുപടി നൽകി. സര്‍ക്കാറിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണ് കാനം നടത്തിയിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. കേസ് നിലവിലുണ്ടെന്ന് കാനംതന്നെ പറയുന്നുണ്ട്. കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതറിയാതെയാണ് ശബരിമല കേസ് നടത്തി എന്‍.എസ്.എസ് പരാജയപ്പെട്ടൂവെന്ന് കാനം പറയുന്നതെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
കേരളത്തിലെ വിശ്വാസികളെ വഞ്ചിക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയുമാണ് മുഖ്യമന്ത്രിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയുടെ നിലപാടാണോ കേരളത്തിലെ സി.പി.എമ്മിനെന്ന് വ്യക്തമാക്കണം–അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സി.പി.എമ്മിെൻറ നിലപാട് എന്താണെന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
സുപ്രീംകോടതിയുടെ അന്തിമവിധി യുവതീ പ്രവേശനത്തിന് അനുകൂലമായാൽ ഇനിയും പൊലീസ് കാവലിൽ ആചാരലംഘനം നടത്തുമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം. ആചാരങ്ങൾ ലംഘിക്കപ്പെടാനുള്ളതാണെന്ന് പിണറായി നേരേത്ത തന്നെ പറഞ്ഞിട്ടുണ്ട് –മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.