തിരുവനന്തപുരം: നാല് മാസമായി ഭരണത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളും ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശന സാധ്യതയും ചർച്ച ചെയ്യാൻ സി.പി.എം, സി.പി.െഎ നേതൃയോഗം. ജോസ് വിഷയം പരിഗണിക്കാൻ ഇൗ മാസം അവസാനവാരം എൽ.ഡി.എഫ് നേതൃയോഗവും വിളിച്ചിട്ടുണ്ട്. സി.പി.െഎ സംസ്ഥാന നിർവാഹകസമിതി ഇൗമാസം 23, 24നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് 25നും സംസ്ഥാനസമിതി 26നും ചേരും.
വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഒാഫിസും മന്ത്രിമാരും കുടുംബാംഗങ്ങളും അകപ്പെട്ടതിൽ സി.പി.െഎയിൽ അതൃപ്തിയുണ്ട്. പക്ഷേ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ സർക്കാറിെൻറ വിശ്വാസ്യത സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. നിർവാഹക സമിതി യോഗത്തിെൻറ അജണ്ട നേതൃത്വം തന്നെ നിശ്ചയിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വിവാദങ്ങളേക്കാൾ ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചാവും കീറിമുറിച്ചുള്ള ചർച്ചയെന്നാണ് സൂചന. കേരള കോൺഗ്രസ് (എം) വേണ്ടെന്ന നിലപാടാണ് സി.പി.െഎയുടേത്. സി.പി.എം ഉൾപ്പെടെ കക്ഷികൾ അനുകൂലമാണ്. സി.പി.െഎ നിലപാട് കൂടി അനുകൂലമെങ്കിൽ 29ലെ എൽ.ഡി.എഫിൽ സി.പി.എം വിഷയം അവതരിപ്പിക്കും.
സ്വർണക്കടത്ത്, കെ.ടി. ജലീൽ ഉൾപ്പെടെ മറ്റ് മന്ത്രിമാർെക്കതിരെയുള്ള പ്രതിപക്ഷ ആരോപണവും പ്രക്ഷോഭവും ഇതാദ്യമായാണ് എൽ.ഡി.എഫ് ചർച്ച ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.