തിരുവനന്തപുരം: കായല്‍ കൈയേറ്റ ആരോപണത്തില്‍ മുന്നണിയിലും സമ്മര്‍ദം ശക്തമായതോടെ മന്ത്രി തോമസ് ചാണ്ടി രാജിക്ക്. എന്നാൽ, എപ്പോഴാകും രാജിയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടിനു ചേരുന്ന എൽ.ഡി.എഫ് അടിയന്തര യോഗത്തിൽ േതാമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമാകും. അതിനു മുമ്പായി സി.പി.എം, സി.പി.െഎ ഉഭയകക്ഷി ചർച്ചയും നടന്നേക്കും.
തോമസ് ചാണ്ടി പാർട്ടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. എന്നാൽ, തൽക്കാലം രാജിവേണ്ടെന്നും പാർട്ടിയുടെ മറ്റൊരു എം.എൽ.എയായ എ.കെ. ശശീന്ദ്രെനതിരായ ആരോപണങ്ങളിൽ അന്തിമതീരുമാനം വന്നശേഷം മതിയെന്നും എൻ.സി.പി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിട്ടുമുണ്ട്. രാജിെവക്കാം, പക്ഷേ, അതിനു സാവകാശം നൽകണമെന്ന ആവശ്യമാകും എൻ.സി.പി മുന്നോട്ട് വെക്കുക. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം എതിരായതും സി.പി.എമ്മും സി.പി.ഐയും നിലപാട് ശക്തമാക്കിയതുമാണ് തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കുന്നത്.
േഫാൺ വിവാദത്തിൽ കുടുങ്ങി രാജിെവച്ച എ.കെ. ശശീന്ദ്രൻ വിഷയത്തിൽ ബുധനാഴ്ച കോടതിയുടെ നിലപാട് അറിയാം. പരാതിക്കാരി പരാതി പിൻവലിച്ചിട്ടുണ്ട്. ശശീന്ദ്രെൻറ കാര്യത്തിൽ തീരുമാനം വരും വരെ ചാണ്ടിക്ക് തുടരാൻ അവസരം കൊടുക്കണമെന്ന നിലപാടിലാണ് എൻ.സി.പി. ശശീന്ദ്രൻ രാജിെവച്ചപ്പോൾതന്നെ അദ്ദേഹം കുറ്റമുക്തനായി എത്തിയാൽ മന്ത്രിസ്ഥാനം ഒഴിയാമെന്ന് തോമസ് ചാണ്ടി പറഞ്ഞിരുെന്നന്നും പാർട്ടി വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.