അധ്യാത്മ രാമായണത്തിലെ സ്ത്രീധർമം

സ്ത്രീകൾ എങ്ങനെ പെരുമാറണം, എങ്ങനെ ജീവിക്കണം തുടങ്ങിയ ഉപദേശങ്ങൾ കൂടി ഉള്ളടങ്ങിയതാണ് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട്. അച്ഛന്റെ ഇച്ഛയെ അമ്മ അനുസരിക്കണമെന്നും ഭർത്താവിന്‍റെ കർമാനുകരണമാണ് വധുവിന്‍റെ പാതിവ്രത്യ നിഷ്ഠയെന്നും അയോധ്യ കാണ്ഡത്തിൽ എഴുത്തച്ഛൻ വിവരിക്കുന്നു (അച്ഛനെന്തുള്ളിലൊന്നിച്ഛയെന്നാലതി/ങ്ങി ച്ഛയെന്നങ്ങുറച്ചീടണമമ്മയും...). സ്വന്തമായ ആഗ്രഹങ്ങൾക്കുപരിയായി ഭർത്താവിന്‍റെ ആഗ്രഹങ്ങളെ സ്വന്തം ആഗ്രഹങ്ങളായി കാണാൻ ഭാര്യയെ ഉപദേശിക്കുന്നു. പാദശുശ്രൂഷയാണ് തന്‍റെ ധർമമെന്ന് സീത രാമനോട് പറയുന്നുണ്ട് (പാദ ശുശ്രൂഷ വ്രതം മുടക്കായ്മേ ...). മഹാഭാരതം (സംഭവ പർവം) കിളിപ്പാട്ടിലെ ആശയങ്ങളുടെ മൂർത്തരൂപമായി പാതി വ്രത്യ നിഷ്ഠ, സ്ത്രീധർമം തുടങ്ങിയ ആശയങ്ങൾ രാമായണം കിളിപ്പാട്ടിൽ വർത്തിക്കുന്നു. സ്ത്രീകളുടെ സാമൂഹിക-സംസ്കാരിക സ്ഥാനമാന പദവികൾ സംബന്ധിച്ച സൂചനകളിലേക്കാണ് ഇത് വെളിച്ചം വീശുന്നത്.

Tags:    
News Summary - Ramayana Masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.