പട്ടാമ്പിയിലും എൽ.ഡി.എഫ്​ ഭരണത്തിലേക്ക്​

പാലക്കാട്​: ജില്ലയിലെ യു.ഡി.എഫ്​ ശക്​തികേന്ദ്രമെന്ന്​ വിശേഷിപ്പിക്കുന്ന പട്ടാമ്പിയിലും എൽ.ഡി.എഫ്​ അധികാരത്തിലേക്ക്​. എൽ.ഡി.എഫിനെ പിന്തുണക്കുമെന്ന്​ വി ഫോർ പട്ടാമ്പി നേതാവ്​ ടി.പി ഷാജി പറഞ്ഞു. കോൺഗ്രസിൽ നിന്ന്​ വിഘടിച്ചാണ്​ ടി.പി ഷാജിയുടെ നേതൃത്വത്തിൽ വി ഫോർ പട്ടാമ്പി കൂട്ടായ്​മ രൂപീകരിച്ചത്​. മൽസരിച്ച ആറ്​ സീറ്റുകളിലും വിഫോർ പട്ടാമ്പി വിജയിച്ചിരുന്നു.

കോൺഗ്രസിനെ പിന്തുണക്കാൻ തനിക്ക്​ കഴിയില്ലെന്നും മുൻ കെ.പി.സി.സി അംഗം കൂടിയായ ടി.പി ഷാജി വ്യക്​തമാക്കി. പട്ടാമ്പിയിലെ യു.ഡി.എഫിൻെറ പരാജയത്തിന്​ കാരണം മുൻ എം.എൽ.എ സി.പി മുഹമ്മദും പാലക്കാട്​ എം.പി വി.കെ ശ്രീകണ്​ഠനുമാണെന്നും അദ്ദേഹം ആരോപിച്ചു.

28 അംഗ നഗരസഭയിൽ എഴ്​ സീറ്റുകളിലാണ്​ എൽ.ഡി.എഫ്​ ജയിച്ചത്​. യു.ഡി.എഫ്​ 11 സീറ്റിലും എൻ.ഡി.എ രണ്ട്​ സീറ്റിലും മറ്റുള്ളവർ എട്ട്​ സീറ്റിലും ജയിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.