തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെതുടർന്ന് സർക്കാറിനെ കുറ്റപ്പെടുത്തി ആർ.എസ്.എസ്- ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന പ്രചാരണത്തിനെതിര നടത്താൻ നിശ്ചയിച്ച പ്രതിരോധ പ്രചാരണം എൽ.ഡി.എഫ് ഒക്ടോബർ 16ന് ആരംഭിക്കും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ജില്ലയിലെ ഇടതുമുന്നണി അണികളെ മുഴുവൻ പെങ്കടുപ്പിച്ച് പൊതുയോഗം സംഘടിപ്പിച്ചാണ് തുടക്കം. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും കോടതി വിധി വരാനുണ്ടായ സാഹചര്യവും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കൾ എന്നിവരെയെല്ലാം അണിനിരത്തി എൽ.ഡി.എഫ് ജില്ല നേതൃത്വമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.