ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് നൽകിയ സത്യവാങ്മൂലം പിൻവലിക്കണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശബരിമല വിഷയം സജീവ ചർച്ചയാക്കുമെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിൽ യു.ഡി.എഫിന് ഒരു സ്റ്റാൻഡ് ഉണ്ട്. ആചാരാനുഷ്ഠാനങ്ങൾ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്‍റെ സ്റ്റാൻഡ്. ശബരിമലയിലെ എൽ.ഡി.എഫിന്റെ സ്റ്റാൻഡ് എന്താണെന്ന് അവരുടെ അഖിലേന്ത്യ സെക്രട്ടറി പറഞ്ഞതാണ്.

കോടതിയിൽ ഈ വിഷയത്തിൽ യു.ഡി.എഫിന്‍റെ സ്റ്റാൻഡിലേക്ക് എൽ.ഡി.എഫ് വന്നേ പറ്റൂ. അതിനായി അവർ കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ് പിൻവലിക്കണം. അതിൽ അവർ പ്രസ്റ്റീജും കൊണ്ടിരിന്നിട്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടക്കാലത്തുണ്ടായ നിയമന വിവാദവും തീരദേശ സംബന്ധമായ പ്രശ്നങ്ങളും സർക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കുവാൻ പോവുകയാണ്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ അഡ്വാന്റേജ്റ് യു.ഡി.എഫിനാണ്. എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടായാൽ വരും കാലങ്ങളിൽ ബി.ജെ.പി ശക്തിപ്പെടുമെന്ന രാഷ്ട്രീയ അവസ്ഥ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.

എല്ലാ സ്ഥലത്തും പോയി ജനങ്ങളുടെ അഭിപ്രായങ്ങൾ മനസ്സിലാക്കിയാണ് പ്രകടന പത്രിക ഉണ്ടാക്കിയത്. എൽ.ഡി.എഫിനേക്കാൾ മികച്ച പ്രകടനപത്രികയായിരിക്കും യു.ഡി.എഫിന്റേത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുന്നതോടെ യു.ഡി.എഫിന്റെ ഗ്രാഫ് മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - LDF should be withdrawn affidavit on Sabarimala : PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.