സോളാർ: എൽ.ഡി.എഫ്​ വിശദീകരണ യോഗങ്ങൾ നടത്തും 

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ജ​ന​ങ്ങ​ളോ​ട്‌ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ എ​ൽ.​ഡി.​എ​ഫ്‌ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 

അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ര്‍ട്ടി​ല്‍ പ​രാ​മ​ര്‍ശി​ക്ക​പ്പെ​ട്ട യു.​ഡി.​എ​ഫ്‌ നേ​താ​ക്ക​ള്‍ അ​വ​രു​ടെ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നും എ​ൽ.​ഡി.​എ​ഫ്​ ആ​വ​ശ്യ​പ്പെ​ട്ടു. സോ​ളാ​ര്‍ ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട്‌ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്‌. ക​മീ​ഷ​ൻ ക​ണ്ടെ​ത്ത​ലു​ക​ളും ശി​പാ​ര്‍ശ​ക​ളും പു​റ​ത്തു​വ​ന്ന​തോ​ടെ ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ള്‍പ്പെ​ടെ യു.​ഡി.​എ​ഫ്‌ നേ​താ​ക്ക​ളു​ടെ യ​ഥാ​ര്‍ഥ മു​ഖം പു​റ​ത്താ​യി. എ​ല്‍.​ഡി.​എ​ഫ്‌ ന​ട​ത്തി​യ അ​തി​ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളെ ശ​രി​വെ​ക്കു​ന്ന​താ​ണ്‌ ക​മീ​ഷ​ൻ ക​ണ്ടെ​ത്ത​ലു​ക​ള്‍. 

അ​ഡ്‌​ജ​സ്​​റ്റ്​​മ​െൻറ്​ സ​മ​ര​മാ​ണ്‌ എ​ല്‍.​ഡി.​എ​ഫ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ ആ​രോ​പി​ച്ച​വ​ര്‍ക്കു​ള്ള മ​റു​പ​ടി​യാ​ണ്‌ ക​മീ​ഷ​ൻ റി​പ്പോ​ര്‍ട്ടി​നെ ആ​ധാ​ര​മാ​ക്കി സ​ര്‍ക്കാ​ര്‍ കൈ​ക്കൊ​ണ്ട ന​ട​പ​ടി. 
കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ച ന​ട​പ​ടി​യാ​ണി​തെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. 

Tags:    
News Summary - LDF on Solar Commission-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.