തവനൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്ന് വട്ടപ്പൂജ്യമാണ് ഇടതുപക്ഷത്ത് കിട്ടാൻ പോകുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നരിപ്പറമ്പിൽ നടന്ന യു.ഡി.എഫ് തവനൂർ നിയോജക മണ്ഡല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിമാർക്ക് മാത്രം സീറ്റ് നൽകുന്ന വിഭാഗമായി ഇടതുപക്ഷം മാറി. പണച്ചാക്കുകളെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാമെന്ന വ്യാമോഹം ഇത്തവണ നടക്കില്ല.
ഭരണമാറ്റം ഉണ്ടാകുമെന്നും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുരേഷ് പൊൽപ്പാക്കര അധ്യക്ഷതവഹിച്ചു. തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ, പി. ഇഫ്ത്തിഖാറുദ്ദീൻ, എം. അബ്ദുല്ല കുട്ടി, ഇബ്രാഹിം മൂതൂർ, ടി.പി. മുഹമ്മദ് ഹാജി, വി.കെ.എം. ഷാഫി, ഷാജി പച്ചേരി, ഫൈസൽ എടശ്ശേരി, ഇ.പി. രാജീവ്, പി. കുഞ്ഞിപ്പ ഹാജി എന്നിവർ സംസാരിച്ചു. ആർ.കെ. ഹമീദ് സ്വാഗതവും പി. നസറുള്ള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.