കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന മനുഷ്യ മഹാശൃംഖലയിൽ യു.ഡി.എഫ് പ്രവർ ത്തകർ പെങ്കടുത്തത് ഗൗരവത്തോടെ പരിശോധിക്കണമെന്ന് കെ. മുരളീധരൻ എം.പി. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ച െന്നിത്തലയുമായി സംസാരിച്ചിട്ടുണ്ടെന്നും പൗരത്വഭേദഗതി നിയമത്തിനെതിരെ കൂടുതൽ ശക്തമായ സമരപരിപാടികൾ യു.ഡി.എഫിെൻറ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നടക്കുന്ന കെ.പി.സി.സി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. മുൻ അധ്യക്ഷനെ ക്ഷണിക്കണമോ എന്ന് തീരുമാനിക്കുന്നത് കെ.പി.സി.സി അധ്യക്ഷനാണ്. അദ്ദേഹത്തിെൻറ വിവേചനാധികാരത്തെ ചോദ്യം ചെയ്യുന്നില്ല. പറയാനുള്ളത് താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതൽ വിഴുപ്പലക്കലിനില്ലെന്നും അേദ്ദഹം പറഞ്ഞു.
മനുഷ്യമഹാശൃംഖലയിൽ യു.ഡി.എഫിന് വോട്ട് ചെയ്തവരും പങ്കെടുത്തിട്ടുണ്ടെന്നും ഭയപ്പാടിലായ ന്യൂനപക്ഷത്തിന് രക്ഷകരാവാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും മുരളീധരൻ ഞായറാഴ്ച വിമർശിച്ചിരുന്നു. കെ.പി.സി.സി പുനഃസംഘടന പട്ടികയിൽ വനിതകളുടെയും യുവാക്കളുടേയും പ്രാതിനിധ്യം കുറഞ്ഞത് പ്രധാന ന്യൂനതയാണെന്നും മുരളീധരൻ ഞായറാഴ്ച കോഴിക്കോട്ട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.