തിരുവനന്തപുരം: പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതുവര്‍ഷത്തില്‍ കരുത്തും ആത്മവിശ്വാസവും പിന്‍ബലവുമാകണം. അന്ധകാരം നിറഞ്ഞ അന്തരീക്ഷത്തില്‍ അറിവിന്റേയും സ്‌നേഹത്തിന്റേയും വെളിച്ചം കടന്നു വരണം. നമുക്ക് മുന്‍പേ നടന്നു പോയവര്‍ പ്രകാശ ഗോപുരമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ആ വെളിച്ചത്തില്‍ നമുക്ക് അന്ധകാരത്തെ മറികടക്കാം.
പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും ഏത് പ്രതിസന്ധിയേയും അതിജീവിക്കാമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം. എല്ലാവര്‍ക്കും ഒന്നിച്ച് പോകാന്‍ കഴിയുന്ന ഒരു നല്ല കാലമായിരിക്കും 2024 എന്ന് പ്രത്യാശിക്കുന്നതായും എല്ലാവര്‍ക്കും പുതുവത്സരാശംസകൾ നേരുന്നതായും വി.ഡി. സതീശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.