ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഞാന്‍ വിലയിരുത്തുന്നത് കേന്ദ്ര സര്‍ക്കാറിെൻറ അഞ്ചു വര്‍ഷത്തെ നയങ്ങളും പ്രവര്‍ത്തനവുമാണ്. കേന്ദ്രനയങ്ങള്‍ എങ്ങനെയാണ് നമ്മുടെ ദൈനംദി ന ജീവിതത്തെ ബാധിച്ചത്, എങ്ങനെയായിരിക്കും ഭാവിയെ അതു ബാധിക്കുക എന്ന് തിരിച്ചറിയാന ുള്ള അവസരമാണ് ഇത്. യു.പി.എ ഗവണ്‍മെൻറിെൻറ നീണ്ട 10 വര്‍ഷത്തെ ഭരണത്തിനുശേഷം അധികാ രത്തിലേറുമ്പോള് എന്‍.ഡി.എ ഗവണ്‍മെൻറ് ഉണര്‍ത്തിയ പ്രതീക്ഷ വലുതായിരുന്നു. പ്രത്യേക ിച്ചും മന്ത്രിസഭയിലെ പ്രധാന വകുപ്പുകളുടെ മന്ത്രിമാരായി സ്ത്രീകളെ നിയമിച്ചതും സ്ത് രീപക്ഷസമീപനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതും പുരോഗമനാശയങ്ങളെ സ്വാംശീകരിക ്കുന്ന ഒരു ഗവണ്‍മെൻറിെൻറ പ്രവേശനമായി അനുഭവപ്പെട്ടിരുന്നു.
ഇനിയുള്ള കാലത്ത ് സങ്കുചിത ചിന്താഗതി വ്യക്തികളെയാകട്ടെ, രാജ്യത്തെയാകട്ടെ മുന്നോട്ടുനയിക്കുകയില് ല. അതു തിരിച്ചറിയുകയും ജാതിമത താല്പര്യങ്ങള്ക്ക് അതീതമായി ചിന്തിക്കാന്‍ സാധിക്കു കയും ചെയ്യുന്ന ഗവണ്മെൻറിനു മാത്രമേ ഇന്ന് നമുക്കുചുറ്റും അലയടിക്കുന്ന പലതരം ഹിംസകളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പൗരന് എന്ന നിലയില്‍ എനിക്കുള്ള ഏറ്റവും വലിയ നിരാശ അദ്ദേഹം വാർത്തസമ്മേളനങ്ങളെ നേരിടുന്നതില്‍ കാണിച്ച വിമുഖതയാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്ന ഏതു ഭരണാധികാരിയും ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്യേണ്ടത് ചോദ്യങ്ങളെയാണ്. പ്രത്യേകിച്ചും നോട്ട് നിരോധനം പോലെ, ജി.എസ്.ടി പോലെ, സര്‍ജിക്കല്‍സ്ട്രൈക്ക് പോലെ വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതുസംബന്ധിച്ച ഗവണ്‍മെൻറിെൻറ നിലപാടുകള്‍ സംബന്ധിച്ച് പൗരന്മാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം തയാറായില്ല.
ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ഉത്തരങ്ങള്‍ ഇല്ലാതാകുന്നതും ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് തീരെ ഭൂഷണമല്ല. അത് ജനങ്ങളെ ബഹിഷ്കരിക്കുന്നതിനു തുല്യമാണ്. തീര്‍ച്ചയായും, ജനങ്ങളെയും പത്രങ്ങളെയും നിശിതമായ ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും തുറന്ന ചിരിയോടെ അഭിമുഖീകരിക്കുന്ന, കൃത്യമായ ഉത്തരങ്ങള്‍ നല്കുന്ന ഒരു ഭരണാധികാരിയെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എെൻറ രാജ്യം കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എന്തു നേട്ടമുണ്ടാക്കി എന്ന ചോദ്യത്തിന് സന്തോഷകരമായ ഉത്തരങ്ങള്‍ ലഭിക്കുന്നില്ല. മനസ്സില്‍ ആദ്യം തെളിയുന്നത് നാസിക്കില്‍നിന്ന് മൈലുകളോളം നടന്നു വന്ന വിണ്ടുകീറിയ പാദങ്ങളും ചുളിവ് വീണ മുഖങ്ങളും തേഞ്ഞു തേഞ്ഞു പോയതും കുത്തിത്തയ്ച്ചതുമായ ചെരിപ്പുകളുമാണ്. അവര്‍ എത്ര പ്രതീക്ഷയോടെയാണ് ഈ ഗവണ്മെൻറിനെ അധികാരത്തിലേറ്റിയത് എന്നുകൂടി ചിന്തിക്കുക.
തൊഴിലില്ലായ്മ രൂക്ഷമാകുന്നു. താഴേത്തട്ടിലുള്ള തൊഴിലാളികള്‍ക്ക് ജോലിയില്ലാതാകുന്നു. പൗരന്മാര്ക്ക് സ്ഥിരമായ ജീവനോപാധി സൃഷ്ടിക്കലും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങള്‍ സജ്ജമാക്കലുമാണ് യഥാര്‍ഥ വികസനം. സുസ്ഥിരമായ വികസനം ഉറപ്പുനല്‍കുന്ന ഗവണ്മെൻറിനെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിെൻറ നിലവാരം വര്‍ധിപ്പിക്കാന്‍ കേന്ദ്രം എന്തുചെയ്തു എന്ന ചോദ്യത്തിനും നിരാശജനകമായ ഉത്തരമാണ് ഉള്ളത്. എന്‍.ഡി.എ അധികാരം ഏറ്റെടുത്ത കാലത്ത് പശു എന്നത് പാല് തരുന്ന ഒരു മൃഗം മാത്രമായിരുന്നു.
പക്ഷേ, അഞ്ചു വര്‍ഷത്തിനിടയില്‍ പശു ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവജാതിയായി മാറി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ വര്‍ധനയും പശുവിന് ഭരണകൂടം കല്പ്പിച്ചു നല്കിയ പുതിയ പദവിയും തമ്മിലുള്ള ബന്ധവും വേവലാതിപ്പെടുത്തുന്നതാണ്. പശുസംരക്ഷണത്തിെൻറ പേരില്‍ ഉറവെടുത്ത ഹിംസ ജീവിതത്തിെൻറ നാനാമേഖലകളിലേക്ക് വ്യാപിക്കുന്നതും നാം കാണേണ്ടി വരുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്ന നയങ്ങളും വ്യാകുലപ്പെടുത്തുന്നതാണ്. ഡോ. കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിെൻറയും കൊലപാതകങ്ങളോടു ഗവണ്‍മെൻറ് പ്രതികരിച്ച രീതി തന്നെയാണ് ഉദാഹരണം. ആശയംകൊണ്ട് ആക്രമിക്കുന്നവരെ ആയുധംകൊണ്ട് ഇല്ലാതാക്കുന്നത് ആര്ഷഭാരതത്തിെൻറ യശസ്സിനോ ജനാധിപത്യ ഇന്ത്യയുടെ നിലനില്പിനോ തീരെ ഭൂഷണമല്ല.
പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ഹിംസാത്മകത വര്‍ധിച്ച നാളുകള്‍ കൂടിയായിരുന്നു ഇക്കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍. സ്ത്രീകള്‍ക്കു വേണ്ടത്ര പ്രാതിനിധ്യം നല്‍കാത്ത മുന്നണികള്‍ മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പിനു ശേഷം ഞാന്‍ ലോകാത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും പൗരന് സ്വാതന്ത്ര്യം വീണ്ടുകിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. രാജ്യസ്നേഹം പ്രകടിപ്പിക്കേണ്ടതല്ല, അനുഭവിക്കേണ്ടതാെണന്ന് ഭരണകൂടം തെളിയിക്കുമെന്നും.
തയാറാക്കിയത്: അനസ് അസീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.