കണ്ണൂർ: ഇടത് െഎക്യം രാജ്യത്ത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.െഎ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും ഭാവി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിലും മതേതരത്വത്തിലും ഉറച്ചുനിന്നുള്ള നിലപാടാണ് ഇടതുപക്ഷത്തിന് പൊതുവേയുള്ളത്. ഇടത് െഎക്യത്തിലൂടെ ഉണ്ടാവുന്ന മുന്നേറ്റത്തിലാണ് രാജ്യത്തിെൻറ ഭാവി നിലനിൽക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. രാജ്യം എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്ന കാഴ്ചപ്പാടിൽ ഭരണ സമീപനം രൂപപ്പെടുത്തണം. ജനാധിപത്യ സംവിധാനത്തിൽ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തണം. ഒരു മതം മാത്രമേ പാടുള്ളൂ എന്നു നിലപാെടടുക്കുന്നവർ ന്യൂനപക്ഷ മതങ്ങൾക്ക് സ്ഥാനമില്ല എന്നാണ് പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു വിശ്വാസം ഉയർന്നതാണെന്നും മറ്റൊരു വിശ്വാസം അധർമമാണെന്നുമുള്ള ചിന്താഗതി ഉപേക്ഷിക്കണം. ഇത് മതനിരപേക്ഷതയെ പ്രതികൂലമായി ബാധിക്കും. ഇൗ രാജ്യം എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ടതാണ് -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംവരണം സംരക്ഷിക്കപ്പെടുകയെന്നത് ജനാധിപത്യപ്രക്രിയയുടെ പ്രധാനപ്പെട്ട ഘടകമാണെന്ന് തിരിച്ചറിയണം. രാജ്യത്തിെൻറ ഫെഡറൽ ഘടനക്ക് വർത്തമാനകാലത്ത് വലിയതോതിൽ പോറലേൽക്കുന്നുണ്ട്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനും കേന്ദ്രത്തെ കൂടുതൽ കേന്ദ്രീകൃതമാക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാൻ വൻ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാരും പാവപ്പെട്ടവരുമായ രാജ്യത്തെ മഹാഭൂരിപക്ഷത്തിെൻറ താൽപര്യം സംരക്ഷിക്കപ്പെടുേമ്പാൾ മാത്രമേ ജനാധിപത്യം യഥാർഥ ജനതയുടേതായി മാറുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. രാജൻ എം.എൽ.എ മോഡറേറ്ററായി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.പി.െഎ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ശുഭേഷ് സുധാകരൻ സ്വാഗതവും ജെ. അരുൺ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.