തിരുവനന്തപുരം: ഉമ്മൻ ചാണ്ടി വീണ്ടും കോൺഗ്രസിെൻറ നേതൃതലത്തിലേക്ക് വരുേമ്പാൾ കണക്കുകൂട്ടി ഇടതുമുന്നണി. മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പറയുന്നില്ലെങ്കിലും നേരിടാനുള്ളത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയെ ആണെന്ന് ഇടതുനേതൃത്വം തിരിച്ചറിയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിനുള്ളിലെ നീക്കങ്ങളിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ വരവ് സി.പി.എം പ്രതീക്ഷിച്ചതാണ്. തന്ത്രങ്ങൾക്ക് ഒന്നുകൂടി മൂർച്ച കൂേട്ടണ്ടി വരുമെന്നും അവർ കണക്കുകൂട്ടുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ മുഖ്യമന്ത്രിയായിരിക്കെ സി.പി.എം എം.എൽ.എയെ അടക്കം അടർത്തിയെടുത്തും ഉപതെരഞ്ഞെടുപ്പുകൾ വിജയിപ്പിച്ചും ഞാണിന്മേൽ നടന്ന സർക്കാറിനെ ഉമ്മൻ ചാണ്ടി അഞ്ചുവർഷം തികപ്പിച്ചത് നേതൃത്വം മറന്നിട്ടില്ല.
സംഘ്പരിവാറിന് രാഷ്ട്രീയ ഇടം നൽകുന്ന തരത്തിൽ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് പറഞ്ഞ് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമവാക്യം തിരുത്തിയതും സോളാർ വിവാദത്തിൽ എൽ.ഡി.എഫിെൻറ സെക്രേട്ടറിയറ്റ് ഉപരോധം 24 മണിക്കൂറിനുള്ളിൽ നിർത്തേണ്ടി വന്നതും അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഉമ്മൻ ചാണ്ടി വരുന്നതോടെ കോൺഗ്രസിൽ കനപ്പെേട്ടക്കാവുന്ന ഗ്രൂപ് പോരിലാണ് സി.പി.എം പ്രതീക്ഷ. കോൺഗ്രസും യു.ഡി.എഫും പുത്തനണുർവോടെ ഇറങ്ങുന്നത് വെല്ലുവിളിയും.
കോൺഗ്രസിനെ ലീഗ് നിയന്ത്രിക്കുെന്നന്ന് പറഞ്ഞ സി.പി.എം, ഉമ്മൻ ചാണ്ടിയുടെ വരവിലും ലീഗ് വിരുദ്ധ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളെ ചൊല്ലി മുസ്ലിം- ക്രൈസ്തവ സംഘടനകൾ തമ്മിെല തർക്കം, മുന്നാക്ക വിഭാഗ സംവരണം, കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ മുന്നണി മാറ്റത്തോടെ കോട്ടയം, പത്തനംതിട്ട മേഖലകളിൽ ഉണ്ടായ തിരിച്ചടി എന്നിവ പരിഹരിക്കാനാണ് ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും എൽ.ഡി.എഫ് തിരിച്ചറിയുന്നു. എന്നാൽ, ലീഗിെൻറ പിൻസീറ്റ് ഡ്രൈവിങ് എന്ന ആക്ഷേപം യു.ഡി.എഫ് ലക്ഷ്യത്തിന് വെല്ലുവിളിയാവുമെന്നും കണക്കുകൂട്ടുന്നു.
പുറമേ, സോളാർ വിവാദം ഉൾപ്പെടെ വീണ്ടും ഉന്നയിക്കാനുള്ള അവസരവും കാണുന്നു. അതേസമയം, പ്രതിപക്ഷത്തെ ഒരു നേതാവിനെ ആശ്രയിച്ചല്ല പാർട്ടി തന്ത്രങ്ങൾ സ്വീകരിക്കുന്നതെന്നാണ് സി.പി.എം സെക്രേട്ടറിയറ്റ് അംഗം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.