കൊച്ചി: സൂര്യനെല്ലി കേസിൽ അതിജീവിതയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തകമെഴുതിയ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ ഐ.പി.സി 228 (എ) പ്രകാരം കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ.കെ. ജോഷ്വയുടെ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് നിയമോപദേശം നൽകിയത്.
സർവിസിൽനിന്ന് വിരമിച്ച ശേഷം 2017ൽ സിബി മാത്യൂസ് എഴുതിയ ‘നിർഭയം’ പുസ്തകത്തിലാണ് അതിജീവിത ആരെന്ന് വ്യക്തമാകുന്ന പരാമർശമുള്ളത്. ഇതിനെതിരെ ജോഷ്വ പരാതി നൽകുകയായിരുന്നു.
സിബി മാത്യൂസ് നേതൃത്വം നൽകിയ സൂര്യനെല്ലി കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു പരാതിക്കാരനായ ജോഷ്വ. പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ല പൊലീസ് മേധാവിക്ക് ജോഷ്വ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഹൈകോടതിയിൽ ഹരജി നൽകി. കോടതി നിർദേശപ്രകാരമാണ് പൊലീസ് നടപടികളുമായി മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.