തിരുവനന്തപുരം: 100 വയസ്സ് തികയുന്ന കെ.ആർ. ഗൗരിയമ്മക്ക് നിയമസഭയുടെ ആദരം. വ്യാഴാഴ്ച ശൂന്യവേള ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് വിഷയം സഭയില്‍ അവതരിപ ്പിച്ചത്. ഗൗരിയമ്മയുടെ നൂറാം പിറന്നാൾ ആഘോഷത്തിന് സഭയിലെ ഭൂരിപക്ഷം പേരും പെങ്കടുക്കുന്ന സാഹചര്യത്തിൽ, നിയമസഭയുടെ വെള്ളിയാഴ്ചത്തെ സമ്മേളനം വേണ്ടെന്നുവെച്ചു.
പോരാട്ടവീറിെൻറ മാതൃസ്പര്ശവും മലയാളക്കരയില്‍ മാറ്റത്തിെൻറ പാതയൊരുക്കാന്‍ കനല്‍വഴികള്‍ താണ്ടിയ ധീരവനിതയുമായ ഗൗരിയമ്മക്ക് 100 വയസ്സ് തികഞ്ഞതായും സഭയുടെ ആദരവ് അറിയിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ ഈ അഭിപ്രായത്തോട് യോജിച്ച മുഖ്യമന്ത്രി പിണറായി വിജയന്, അവരുടെ നൂറാം പിറന്നാള്‍ ആഘോഷത്തിൽ സഭയിലെ ഭൂരിപക്ഷം പേരും പങ്കെടുക്കുന്ന സാഹചര്യത്തില്‍ അവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ചത്തെ സഭാസമ്മേളനം മാറ്റിവെക്കാമെന്ന് നിർദേശിച്ചു. ഇതിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്താങ്ങി.
ഗൗരിയമ്മയുടെ ജീവിതം പുതിയ തലമുറക്ക് പാഠമാണെന്നും ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന സ്വകാര്യബില്ലുകള്‍ ജൂലൈ അഞ്ചിന് പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.