മലപ്പുറം: ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ മൂന്ന് നിയമനിർമാണ സഭകളിലും അംഗമാകാൻ ഭാഗ്യം ലഭിച്ചവർ കേരളത്തിൽ വിരളമാണ്. മുസ്ലിം ലീഗ് പ്രതിനിധിയായി നിയമസഭയിലും പാർലമെൻറിെൻറ ഇരുസഭകളിലും അംഗമാവുന്ന ആദ്യ വ്യക്തിയാണ് എം.പി. അബ്ദുസ്സമദ് സമദാനി.
മുമ്പ് രണ്ടുതവണ രാജ്യസഭയിലേക്കും ഒരുതവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽനിന്ന് ജയിച്ചതോടെയാണ് സംസ്ഥാനത്തെ ഒരു ലീഗ് നേതാവിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കിയത്. 1994ലാണ് സമദാനി ആദ്യമായി രാജ്യസഭയിലെത്തിയത്. അതിന് തൊട്ടുമുമ്പ് നടന്ന ഗുരുവായൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റിരുന്നു.
2000ത്തിൽ രാജ്യസഭ കാലാവധി പൂർത്തിയാക്കിയശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2006 വരെ രാജ്യസഭാംഗമായി തുടർന്നു. 2011ൽ കോട്ടക്കലിൽനിന്ന് ജയിച്ച് നിയമസഭയിലെത്തി. ഒടുവിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിയെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി.പി. സാനുവിനെ 1,14,692 വോട്ടിന് പരാജയപ്പെടുത്തി ലോക്സഭാംഗവുമായി.
കേരള ചരിത്രത്തിൽ എം.പി, എം.എൽ.എ, സ്പീക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി ലീഗിെൻറ സമുന്നത നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ്. അദ്ദേഹം പക്ഷേ, രാജ്യസഭാംഗമായിട്ടില്ല. തമിഴ്നാട്ടുകാരായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും എ.കെ. അബ്ദുസമദും മാത്രമാണ് ലീഗിൽ ഇക്കാര്യത്തിൽ സമദാനിയുടെ മുൻഗാമികൾ. ഖാഇദെമില്ലത്ത് മദ്രാസ് നിയമസഭയിലും സമദ് തമിഴ്നാട് നിയമസഭയിലും അംഗങ്ങളായിരുന്നു. ഇരുവരും ലോക്സഭയിലും രാജ്യസഭയിലുമിരുന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.