അളവ് കുറച്ച് ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയത് 50 പമ്പുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളിൽ അളവുതൂക്ക പരിശോധന വിഭാഗം ‍നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സർക്കാറിന്റെ സിവിൽ സപ്ലൈസ് പമ്പുകളിൽ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്.

പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതിനടക്കം 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് കൂടുതൽ ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ് തൊട്ടുപിറകിൽ. വയനാട്ടിലാണ് (15) ഏറ്റവും കുറവ് കേസുകൾ.

രണ്ടര വർഷത്തിനിടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അഞ്ച് ലിറ്റർ ഇന്ധനം വിൽക്കുമ്പോൾ 25 മില്ലിലിറ്റർ കൂടുകയോ കുറയുകയോ ചെയ്യുന്നതിൽ നിയമത്തിൽ ഇളവുണ്ട്. എന്നാൽ, ചില പമ്പുകളിൽ 100 മുതൽ 120 മില്ലിലീറ്റർ വരെ വ്യത്യാസമാണ് കണ്ടെത്തിയത്. 

Tags:    
News Summary - less fuel consumption; Irregularities were found in 50 pumps in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.