കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ സമ്പൂർണ ഭവനപദ്ധതിയായ ‘ലൈഫി’െൻറ ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത് അരലക്ഷത്തിലേറെ വീടുകൾ. വിവിധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടും നിർമാണം നിലച്ച 58,634 വീടുകളാണ് മാർച്ച് 31നകം താമസയോഗ്യമാക്കുന്നത്. ഇതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്. ഇ.എം.എസ്, എം.എൻ. ഗോവിന്ദൻ നായർ, ഇന്ദിര ആവാസ് യോജന തുടങ്ങിയ ഭവനപദ്ധതികളിൽ ഉൾപ്പെട്ട് നിർമാണം മുടങ്ങിയ വീടുകളാണ് അഞ്ചു മാസത്തിനകം പൂർത്തീകരിക്കുന്നത്.
നിർമാണം നിലച്ച വീടുകൾ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട്ടും വയനാട്ടിലുമാണ്. എസ്.സി, എസ്.ടി കുടുംബങ്ങളുടേതടക്കം -8121, 7224 എന്ന ക്രമത്തിലാണ് ഇവിടങ്ങളിലെ പണി പൂർത്തിയാകാത്ത വീടുകൾ. ഏറ്റവും കുറവ് എറണാകുളത്താണ്. 1251 വീടാണ് ഇവിടെ പൂർത്തിയാകാനുള്ളത്. നേരേത്ത 75,000 മുതൽ ഒന്നര ലക്ഷം രൂപവരെയായിരുന്ന നിർധനർക്ക് വീടുനിർമാണത്തിന് അനുവദിച്ചത്. വെട്ടുകല്ല്, മണൽ, സിമൻറ് എന്നിവയുടെ വിലകൂടിയതോടെയാണ് നിർമാണം സ്തംഭനത്തിലായത്. 2017-18 സാമ്പത്തിക വർഷത്തിൽ ലൈഫ് പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങൾ 30 ലക്ഷം മുതൽ ഒരു കോടി രൂപവരെ നീക്കിവെച്ചിട്ടുണ്ട്. ജനകീയ വിഭവ സമാഹരണത്തോടൊപ്പം ഇൗ തുക കൂടി ഉപയോഗിച്ചാവും വീടുകളുടെ നിർമാണം പൂർത്തീകരിക്കുക.
ലൈഫ് മിഷനിൽ വീടുകൾക്ക് നാലുലക്ഷം രൂപ വീതമാണ് അനുവദിക്കുകയെന്നതിനാൽ നിർമാണം നിലച്ച വീടുകൾക്ക് നേരത്തേ അനുവദിച്ച തുകയുടെ ശതമാനം കണക്കാക്കി അത്രയും തുക നാലുലക്ഷത്തിൽനിന്ന് കുറച്ചാണ് സഹായം അനുവദിക്കുകയെന്ന് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അതീല അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. 1,50,000 രൂപ അനുവദിച്ചപ്പോൾ ഉപഭോക്താവ് 50 ശതമാനം തുകയാണ് കൈപ്പറ്റിയതെങ്കിൽ നിലവിലെ മാനദണ്ഡപ്രകാരമുള്ള നാലു ലക്ഷം രൂപയിൽനിന്ന് 50 ശതമാനം തുക കുറച്ച് ബാക്കിയാണ് അനുവദിക്കുക. സർക്കാർ സഹായം ലഭിച്ചിട്ടും വീട് പൂർത്തീകരിക്കാനാകാത്ത കുടുംബങ്ങൾ നിലവിലെ പട്ടികയിലുൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സാമ്പത്തിക സഹായം അനുവദിച്ചാലും സ്വന്തമായി പണിചെയ്യിക്കാൻ കഴിയാത്ത അവശതയനുഭവിക്കുന്നവരാണ് ഏറെയുമെന്നതിനാൽ വാർഡുതലത്തിലുള്ള കർമ സമിതികൾ പ്രവൃത്തിയുടെ മോൽനോട്ടം വഹിക്കും. ജനകീയ വിഭവസമാഹരണം ലക്ഷ്യമിടുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സഹായം സ്വീകരിക്കുന്നതിന് ഭവന നിധി, മെറ്റീരിയൽ കലക്ഷൻ െസൻറർ, ലേബർ സൊസൈറ്റികൾ തുടങ്ങിയവയും ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.