തിരുവനന്തപുരം: രാഷ്ട്രീയ താൽപര്യങ്ങള്ക്ക് അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ് ലൈഫ് മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന തങ്ങളുടെ നിലപാട് സാധൂകരിക്കുന്നതാണ് ഹൈകോടതി വിധിയെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. ലൈഫ്മിഷന് വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ആധികാരികമായി വിധി വ്യക്തമാക്കുന്നു.
നിയമപ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ സി.ബി.ഐ കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമാക്കുന്നു.
യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസില്‍ അടക്കം അന്വേഷണം ആരംഭിക്കാത്ത സി.ബി.ഐ ആണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതി കിട്ടിയ ഉടന്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്ന ഇത്തരം രീതിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.