തിരുവനന്തപുരം: ലൈഫ്മിഷൻ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ എത്തിയതിൽ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം. പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന നിലപാടിന് കരുത്തുപകരുന്നതാണ് അന്വേഷണ പ്രഖ്യാപനം. ഇത് സര്‍ക്കാറിനും ഭരണമുന്നണിക്കും എതിരായ പ്രചാരണത്തിനും ശക്തിപകരും. ക്രമക്കേട് അന്വേഷിക്കാൻ സി.ബി.ഐ എത്തുമെന്ന് അറിഞ്ഞതോടെ രേഖകൾ നശിപ്പിക്കാനാണ് സർക്കാർ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ആക്ഷേപത്തിന് ശക്തിപകരുന്നതാണ് സി.ബി.ഐ നീക്കം. ലൈഫ്മിഷൻ അധ്യക്ഷന്‍ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശമന്ത്രി എ.സി. മൊയ്തീനുമാണ്.
അതിനാൽതന്നെ അന്വേഷണ ഭാഗമായി വിവരങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിയെ ഉൾപ്പെടെ സി.ബി.െഎക്ക് വിളിക്കേണ്ടിവരും. തന്നെ ചോദ്യംചെയ്യുമെന്ന പൂതി മനസ്സിലിരിക്കെട്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. െമാഴിയെടുപ്പിന് സി.ബി.െഎക്ക് മുന്നിൽ ഹാജരാകേണ്ടിവന്നാൽ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം പ്രചാരണായുധമാകും.
സി.ബി.െഎ അന്വേഷണ പ്രഖ്യാപനം വന്നപ്പോൾതന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട യു.ഡി.എഫ്, അത്തരം സാഹചര്യത്തിൽ നടത്താവുന്ന പ്രചാരണം ഉൗഹിക്കാവുന്നതേയുള്ളൂ. അതിനിടെ, സ്വർണക്കടത്തിലും സി.ബി.െഎ അന്വേഷണം യു.ഡി.എഫ് ആവശ്യെപ്പടുന്നുണ്ട്.
ഇതു കൂടി വന്നാൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.