തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിച്ചത് സ്വപ്ന സുരേഷ് വഴിയാണെന്ന് നിര്‍മാണക്കമ്പനിയായ യൂനിടാക് ഉടമ സന്തോഷ് ഈപ്പെൻറ വെളിപ്പെടുത്തല്‍. കരാര്‍ ഉറപ്പിക്കാന്‍ ഇടനിലക്കാരായത് സ്വപ്നയും സന്ദീപുമായിരുന്നു. പകരം സ്വപ്ന കമീഷന് ആവശ്യപ്പെട്ടു. സാധാരണ കരാറുകാര്‍ ചെയ്യാറുള്ള കാര്യങ്ങള്‍ ചെയ്തു. ഇതുസംബന്ധിച്ച് എൻ.െഎ.എക്ക് മൊഴി നല്‍കിയതായും സന്തോഷ് ഈപ്പന് പറഞ്ഞു.
യൂനിടാക്കില് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ യദു എന്നയാള്‍ ജോലി ചെയ്തിരുന്നു. ഇയാളുടെ സുഹൃത്താണ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സന്ദീപ് നായർ. യദു വഴിയാണ് ലൈഫ് മിഷന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരത്ത് വന്ന് സ്വപ്നയെയും സന്ദീപിനെയും കണ്ടതെന്നും സന്തോഷ് പറഞ്ഞു. മൂന്നു നാലു തവണ ഇവരെ കണ്ടിട്ടുണ്ട്. കരാര്‍ ഒപ്പിടുന്നതിനും മറ്റുമായിരുന്നു ഈ കൂടിക്കാഴ്ച. വിദേശത്തുനിന്നുള്ള ഫണ്ടായിരുന്നു ലൈഫ് മിഷന് പദ്ധതിക്കായി നല്‍കിയത്. അറബികളുമായി സംസാരിക്കാന്‍ ഭാഷ വശമില്ലാത്തതിനാല്‍ സ്വപ്നയായിരുന്നു അവരുമായി സംസാരിച്ചത്. ഇടനിലക്കാരിയെന്നനിലയില് സ്വപ്നയാണ് മറ്റു കാര്യങ്ങളെല്ലാം ചെയ്തതെന്നും അയാൾ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ 14.5 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇനി എട്ടുകോടി രൂപ കിട്ടാനുണ്ടെന്നും സന്തോഷ് പറയുന്നു. തിരുവനന്തപുരം കരമന ആക്സിസ് ബാങ്കിെൻറ ബ്രാഞ്ചില്‍ നിന്നാണ് പണം കൈമാറിയത്. ഇവിടെയായിരുന്നു കോണ്‍സുലേറ്റ് ജനറലിെൻറ അക്കൗണ്ട്. ഇതല്ലാതെ തങ്ങളുടെ കമ്പനി മറ്റ് വിദേശ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും സന്തോഷ് പറയുന്നു. ഈ കരാര്‍ ലഭിച്ചതിന് സ്വപ്ന കമീഷന് ആവശ്യപ്പെട്ടിരുന്നു. സാധാരണ ഇതുപോലൊരു കരാര്‍ ലഭിക്കണമെങ്കില്‍ കമീഷന് നല്‍കേണ്ടിവരും.
കോണ്ട്രാക്റ്റ് വര്‍ക്ക് കിട്ടുമ്പോള്‍ സാധാരണ ചെയ്യാറുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു. അതിനപ്പുറത്തേക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച് എൻ.െഎ.എ മൊഴിയെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.