ലൈഫ്​ മിഷൻ ഇടപാട്​ സ്വർണക്കടത്ത്​ സംഘത്തി​െൻറ സഹായത്തോടെ –സി.ബി.ഐ

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ്​ മിഷൻ കെട്ടിട നിർമാണത്തിന്​ സ്വർണക്കടത്ത്​ സംഘത്തി​െൻറ സഹായത്തോടെയാണ് വിദേശസഹായം സ്വീകരിച്ചതെന്ന്​ സി.ബി.ഐ ഹൈകോടതിയിൽ. സ്വപ്ന സുരേഷും ശിവശങ്കറും ചേർന്നാണ് യൂനിടാക്കിനെ തെരഞ്ഞെടുത്തത്​. യൂനിടാക്​ എം.ഡി സന്തോഷ് ഇൗപ്പനോട് 40 ശതമാനം കമീഷനാണ് ചോദിച്ചത്​. 30 ശതമാനം വാങ്ങി. 3.80 കോടിയാണ് സ്വപ്നയും കൂട്ടരും വാങ്ങിയത്. ഇതിനുവേണ്ടിയാണ്​ നിർമിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം കുറച്ചത്​.

കമീഷൻ കൈമാറിക്കഴിഞ്ഞാണ് സ്വപ്ന സന്തോഷ് ഇൗപ്പനെ ശിവശങ്കറുമായി കൂടിക്കാഴ്ചക്ക്​ വിളിച്ചത്. കൂടിക്കാഴ്ചക്കിടെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെയും വിളിപ്പിച്ചു. ഇൗ ഘട്ടത്തിലാണ് വടക്കാഞ്ചേരി പദ്ധതി യു.വി. ജോസ് അറിഞ്ഞ​ത്​. ലൈഫ്​ മിഷനുമായി ബന്ധപ്പെട്ട ഹരജിയിലെ വാദത്തിനിടെ​ സി.ബി.ഐ വ്യക്തമാക്കി. സന്തോഷ് ഇൗപ്പനെ രണ്ടു തവണ ചോദ്യം ചെയ്തതിെൻറ അടിസ്ഥാനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

വടക്കാഞ്ചേരിയിലെ പ്ലാൻ തയാറാക്കിയത്​ ഹാബിറ്റാറ്റാണ്​. എന്നാൽ, സ്വർണക്കടത്ത്​ പ്രതി സന്ദീപ്​ നായരാണ്​ പ്ലാൻ കൈമാറിയതെന്നാണ്​ സന്തോഷിെൻറ മൊഴി​. ഇതെങ്ങനെയെന്ന കാര്യം അന്വേഷിക്കണം​. കൂടിക്കാഴ്​ചയിൽ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥയും പങ്കെടുത്തു. ശിവശങ്കറി​െൻറ നിർദേശപ്രകാരം ഇവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പിന്നീട് സെക്ര​േട്ടറിയറ്റിലും കൂടിക്കാഴ്ച നടന്നു. ഈ സാഹചര്യത്തിൽ ശിവശങ്കറിനെതിരെ ഗൂഢാലോചനക്കുറ്റം ഉൾപ്പെടെ നിലനിൽക്കും. യു.വി. ജോസ് പ്രതിയാകുമോ സാക്ഷിയാകുമോയെന്ന്​ ഇൗ ഘട്ടത്തിൽ പറയാനാവില്ല. സ്വപ്നയും കോൺസ​ുലേറ്റും തമ്മിലെ ബന്ധത്തി​െൻറ അടിസ്ഥാനത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നും സി.ബി.ഐ വ്യക്തമാക്കി.

റെഡ് ക്രസൻറ്​ കോൺസുലേറ്റ്​ വഴി യൂനിടാക്കിന്​ പണം നൽകിയതിൽ​ പങ്കില്ലെന്നും നിർമാണത്തിന്​ സ്ഥലം നൽകുക മാത്രമാണ്​ ചെയ്​തതെന്നുമാണ്​ സർക്കാർ വാദം. മാനുഷിക പരിഗണനയുടെ പേരിൽ​ ചെയ്യുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ അനാവശ്യമായി ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ടു. എങ്കിൽ വിജിലൻസ്​ അന്വേഷണം എന്തിനെന്ന്​ കോടതി ആരാഞ്ഞു. ചില ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതുകൊണ്ടാണെന്ന്​ മറുപടി നൽകി.

സർക്കാർ ഏജൻസിയുമായി ചേർന്നുള്ള പ്രവർത്തനം ആദ്യമായാണെന്ന്​ യൂനിടാക്​ ചൂണ്ടിക്കാട്ടി. ടെലികോം മേഖലയിലുൾപ്പെടെ പ്രവൃത്തി പരിചയമുള്ള കമ്പനിയാണ്. സേവനത്തിന്​ പ്രതിഫലം വാങ്ങിയിട്ടുണ്ട്. നിർമാണത്തിന്​ പണം ആവശ്യമായിരുന്നതിനാലാണ്​ തുക മുൻകൂർ വാങ്ങിയതെന്നും യൂനിടാക്​ വ്യക്തമാക്കി.

Tags:    
News Summary - Life Mission deal with gold smuggling gang - CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.