കോഴിക്കോട്: തനിക്കെതിരായ വധഭീഷണിക്ക് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും ഗൗരവമായെടുക്കുന്നതായും കെ.എം. ഷാജി എം.എൽ.എ പറഞ്ഞു. വധഭീഷണിയുണ്ടായപ്പോൾ നിയമപരമായി ഡി.ജി.പിയെ അറിയിച്ചതാണ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട് ടിട്ടില്ല. ഇൻറനെറ്റ് കോളുകളും മൊബൈൽ വഴിയുമുള്ള ഭീഷണിയുണ്ട്.
ഫേസ്ബുക്കിലെ ഭീഷണികളെല്ലാം സി.പി.എം പ്രവർത്തകരിൽനിന്നാണ്. ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടാണ് ഷുഹൈബിനെയും ടി.പി. ചന്ദ്രശേഖരനെയുമെല്ലാം പിന്നീട് െകാന്നതെന്ന് ഷാജി പറഞ്ഞു.
വധഭീഷണിയുണ്ടെന്ന് കാണിച്ച് കെ.എം. ഷാജി കഴിഞ്ഞദിവസമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴിയും ഫോണിലൂടെയും ഭീഷണിയുണ്ട്. സതീഷ് ഡോണ എന്ന എടപ്പാൾ സ്വദേശി ഫേസ്ബുക്ക് കമൻറിലൂടെ ഭീഷണിപ്പെടുത്തിയെന്ന് എം.എൽ.എ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഇ-മെയിൽ വഴിയാണ് ഷാജി പരാതി അയച്ചത്. േചവായൂർ സി.ഐ ശ്രീജിത്തും സംഘവും മാലൂർകുന്ന് എ.ആർ ക്യാംപിന് സമീപമുള്ള ഷാജിയുടെ വീട്ടിലെത്തി വിവരങ്ങൾ തേടി. കേസെടുക്കാനുള്ള നിർദേശം െപാലീസിന് കിട്ടിയിട്ടില്ല. ‘ഷാജി എന്ന മൂരിയെ അറക്കാൻ സമയമായി, അറക്കും ഞങ്ങൾ’ എന്നാണ് സി.പി.എംകാരനായ സതീഷ് ഡോണ ഫേസ്ബുക്കിൽ കമൻറിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.