പാലാ: എൻ.സി.സി ക്യാമ്പിനിടെ മിന്നലേറ്റ് 18 വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെൻറ് തോമസ് കോളജിൽ നടന്നുവന്ന എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത കാഡറ്റുകൾക്കാണ് മിന്നലിൽ പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. കാഡറ്റുകൾ കോളജ് കെട്ടിടത്തിനുള്ളിൽ കൂടിനിൽക്കുന്നതിനിടെയാണ് മിന്നലുണ്ടായത്. ഇൗ സമയത്ത് മഴയുണ്ടായിരുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
എൻ.സി.സി നേവൽ വിഭാഗത്തിെൻറ ക്യാമ്പാണ് നടന്നുവന്നത്. വിവിധ ജില്ലകളിൽനിന്നുള്ള 500ഒാളം സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഉടൻ പൊള്ളലേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരിൽ ശ്വാസതടസ്സം ഉൾെപ്പടെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച നാലുപേരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ തോമസ്(16), ആൽബിൻ തോമസ്(14), ശ്രുതി (18), ജിബിൻ സെബാസ്റ്റ്യൻ(14) എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മനു ജോർജ്(14), മുഹമ്മദ് റഫീഖ്(14), സേവ്യർ ജോസഫ്(14), ജഫിൻ ജോസഫ്(14), ജയ്സൺ ജയിംസ(14), ശരത് രാജേന്ദ്രൻ(14), ആകാശ് സുരേഷ്(14), ആൽബി(14), അരുൺ ചാക്കോ(14), അനന്ദു കുട്ടൻ(14), വർഗീസ്(14), നോബി(14), ജസ്റ്റിൻ(14), ആകർഷ്(14) എന്നിവരാണ് പൊള്ളലേറ്റ് പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 18ന് ആരംഭിച്ച ക്യാമ്പ് ശനിയാഴ്ച സമാപിക്കാനിരിെക്കയാണ് അപകടം. പരിക്കേറ്റവരെ കെ.എം. മാണി എം.എൽ.എ പാലാ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.