തിരുവനന്തപുരം : ഭൂമി തരം മാറ്റുന്നതിലെ അഴിമതി കണ്ടെത്തുന്നതിന് റവന്യൂ ഡിവിഷണൽ ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. റവന്‍റ്യൂ ഓഫീസുകൾ കേന്ദ്രീകരിച്ച് ഭൂമി തരം മാറ്റി നൽകുന്നതിന് ഇടനിലക്കാർ പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചതിനെതുടർന്നാണ് ഓപ്പറേഷൻ പ്രിസർവേഷൻ എന്ന പേരിൽ പരിശോധന തുടങ്ങിയത്.
സംസ്ഥാനത്തെ ചില റിയൽ എസ്റ്റേറ്റുർക്കു വേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2008 ലെ നീർത്തട തണ്ണീർതട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപകമായി നിലം നികത്തി വ്യാപാര സമുച്ചയങ്ങൾ നിർമ്മിക്കുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
സംസ്ഥാന ഡിവിഷന്നൽ ഓഫീസുകളിലും, കൃഷി ഓഫീസുകളിലും വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ബുധനാഴ് രാവിലെ 11 മുതൽ ഒരേ സമയം മുന്നൽ പരിശോധന തുടങ്ങി. സംസ്ഥാന വ്യാപകമായി 23 റവന്യൂ ഡിവിഷണൽ ഓഫീസുകളിലാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാന വ്യാപകമായി ഇതിനോടകം നിലം നികത്തി കെട്ടിടങ്ങൾ നിർമ്മിച്ച 51 സ്ഥലങ്ങൾ വിജിലൻസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. അവ ഇന്ന് നടന്ന മിന്നൽ പരിശോധനയിൽ കൂടുതൽ വിശദമായി പരിശാധനക്ക് വിധേയമാക്കുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് കൃഷി ഓഫീസുകളിലും അവശ്യമെങ്കിൽ വില്ലേജ് ഓഫീസുകളും സ്ഥല പരിശോധനയും നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
പഞ്ചായത്ത് പരിധിയിൽ 10 സെന്റും, മുൻസിപ്പാലിറ്റി-കോർപറേഷൻ പരിധിയിൽ അഞ്ചു സെന്റ് സ്ഥലവും 2008 ലെ നീർത്തട തണ്ണീർതട സംരക്ഷണ നിയമപ്രകാരം അപേക്ഷകന് വീട് വെക്കുന്നതിന് ജില്ലയിൽ ഭൂമി ഇല്ലായെങ്കിൽ തരം മാറ്റി നൽകാമെന്നാണ് വ്യവസ്ഥ. അത് മറയാക്കി ചിലയിടങ്ങളിൽ നിയമം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനായി ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ചില റവന്യൂ ഡിവിഷണൽ ഓഫീസർമാർ കൈക്കൂലി വാങ്ങി വ്യാപകമായി ഈ വ്യവസ്ഥ ദുരുപയോഗം ചെയ്ത് നിലം പുരയിടമാക്കി മാറ്റി നൽകി വരുന്നതായും ഇപ്രകാരം പുരയിടം ആക്കി മാറ്റിയ നൽകുന്നതായും പരാതി ലഭിച്ചു.
പുരയിടമാക്കി തരം മാറ്റിയ ഭൂമിയിൽ വ്യാപാരസമുച്ചയങ്ങൾ വരെ നിർമ്മിക്കുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചു. പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂനിറ്റുകളും റേഞ്ച് ഓഫിസുകളും പങ്ങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.