പാതയോര മദ്യനിരോധനം: അപ്പീൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല- ജി.സുധാകരൻ

തിരുവനന്തപുരം: പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാജമദ്യം വ്യാപകമാവുമോയെന്ന് ആശങ്കയുണ്ടെന്നും സുധാകരൻ പറഞ്ഞു. 

തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ മദ്യശാലകൾ മാറ്റുന്നത് ശരിയല്ല. ഭാവികാര്യങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ അറിയിച്ചു. 

പാതയോരങ്ങളിലെ മദ്യശാലകൾക്കുള്ള നിരോധനം ബാറുകൾക്കും ബാധകമാക്കിയുള്ള സുപ്രീംകോടതി വിധി വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. കേരളത്തിലെ ദേശീയ പാതയോരങ്ങളിലെ  മദ്യശാലകൾക്കെല്ലാം ഇതോടെ  താഴു വീഴും.

Tags:    
News Summary - liqour ban in highway side

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.