മട്ടാഞ്ചേരി: പള്ളുരുത്തിയില്‍നിന്ന് വ്യാജ വിദേശ മദ്യവുമായി സിവില്‍ പൊലീസ് ഓഫിസര്‍ ഉൾപ്പെടെ രണ്ട് പേർ പിടിയിലായ സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി കീഴടങ്ങി. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ പാമ്പാക്കുട മേമുറി ചുവറ്റ്കാല വീട്ടിൽ ബേസിൽ ജോസാണ് (33) മട്ടാഞ്ചേരി ഇൻസ്പെക്ടർ ഷൈബുവിെൻറ മുന്നിൽ കീഴടങ്ങിയത്.
ഇയാൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ മാസം എട്ടിനാണ് പള്ളുരുത്തി പള്ളിച്ചാല്‍ കനാല്‍ റോഡില്‍ ലക്ഷ്മി വീട്ടില്‍ വിഘ്നേശിെൻറ വീട്ടിൽനിന്ന് വ്യാജ വിദേശ മദ്യം പിടികൂടിയത്.
സംഭവത്തിൽ വിഘ്നേശിന് പുറമേ കൊച്ചി എ.ആർ. ക്യാമ്പിലെ സിവിൽ ഓഫിസർ പള്ളുരുത്തി തൈവീട്ടില്‍ ഡിബിനെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ബേസിൽ ജോസിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.