തിരൂര്‍: ഭാഷയുടെയും സംഗീതത്തിന്‍െറയും മധുരമൂറുന്ന ഗൃഹാതുരതയിലേക്ക് മലയാളിയെ തിരിച്ചുനടത്തി മാധ്യമം ‘മധുരമെന്‍ മലയാളം’. മാധ്യമത്തിന്‍െറ 30ാം വാര്‍ഷികത്തിന്‍െറ ഭാഗമായി ഭാഷാപിതാവിന്‍െറ മണ്ണില്‍ രണ്ടുദിവസമായി നടന്ന ലിറ്റററി ഫെസ്റ്റിന് സമാപനം കുറിച്ച് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ പങ്കാളികളാകാന്‍ ഒഴുകിയത്തെിയത് പതിനായിരങ്ങള്‍.
മലയാള സാഹിത്യത്തിനും സിനിമക്കും അതുല്യ സംഭാവന നല്‍കിയ പ്രമുഖര്‍ തിങ്ങിനിറഞ്ഞ സദസ്സിന്‍െറ നിലക്കാത്ത കരഘോഷങ്ങളുടെ നടുവില്‍നിന്ന് മാധ്യമത്തിന്‍െറ സ്നേഹാദരം ഏറ്റുവാങ്ങി. മണ്‍മറഞ്ഞ മലയാള ചലച്ചിത്ര സംഗീതലോകത്തെ അതുല്യ പ്രതിഭകളായ പി. ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ നിത്യസ്മരണകള്‍ക്ക് മുന്നില്‍ ഗാനാഞ്ജലിയുമായി പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും സംഘവുമത്തെി. മലയാളി നെഞ്ചോട് ചേര്‍ത്തുവെച്ച ഒരുപിടി ഗാനങ്ങളുടെ പുനരവതരണം സംഗീതപ്രേമികള്‍ ഹൃദയത്തോട് ചേര്‍ത്ത് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.