ഭാഷയുടെ തുഞ്ചത്ത് പാട്ടിന്‍െറ ഊഞ്ഞാലിട്ട്....
text_fieldsതിരൂര്‍: ഭാഷയുടെയും സംഗീതത്തിന്‍െറയും മധുരമൂറുന്ന ഗൃഹാതുരതയിലേക്ക് മലയാളിയെ തിരിച്ചുനടത്തി മാധ്യമം ‘മധുരമെന്‍ മലയാളം’. മാധ്യമത്തിന്‍െറ 30ാം വാര്‍ഷികത്തിന്‍െറ ഭാഗമായി ഭാഷാപിതാവിന്‍െറ മണ്ണില്‍ രണ്ടുദിവസമായി നടന്ന ലിറ്റററി ഫെസ്റ്റിന് സമാപനം കുറിച്ച് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ പങ്കാളികളാകാന്‍ ഒഴുകിയത്തെിയത് പതിനായിരങ്ങള്‍.
മലയാള സാഹിത്യത്തിനും സിനിമക്കും അതുല്യ സംഭാവന നല്‍കിയ പ്രമുഖര്‍ തിങ്ങിനിറഞ്ഞ സദസ്സിന്‍െറ നിലക്കാത്ത കരഘോഷങ്ങളുടെ നടുവില്‍നിന്ന് മാധ്യമത്തിന്‍െറ സ്നേഹാദരം ഏറ്റുവാങ്ങി. മണ്‍മറഞ്ഞ മലയാള ചലച്ചിത്ര സംഗീതലോകത്തെ അതുല്യ പ്രതിഭകളായ പി. ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ നിത്യസ്മരണകള്‍ക്ക് മുന്നില്‍ ഗാനാഞ്ജലിയുമായി പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും സംഘവുമത്തെി. മലയാളി നെഞ്ചോട് ചേര്‍ത്തുവെച്ച ഒരുപിടി ഗാനങ്ങളുടെ പുനരവതരണം സംഗീതപ്രേമികള്‍ ഹൃദയത്തോട് ചേര്‍ത്ത് ഏറ്റുവാങ്ങി.
ചലച്ചിത്ര പിന്നണി ഗായകരായ അഫ്സല്‍, സിതാര, നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനാഞ്ജലി ഒരുക്കിയത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് സ്മരണയര്‍പ്പിച്ച് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ ‘ചാന്തുപൊട്ടും ചങ്കേലസ്സും ചാര്‍ത്തിവരുന്നവളേ...’ എന്ന ഗാനം എം.ജി. ശ്രീകുമാര്‍ ആലപിച്ചു. പി. ഭാസ്കരന്‍ രചിച്ച ‘നാളികേരത്തിന്‍െറ നാട്ടിലെനിക്ക് ...’ എന്ന ഗൃഹാതുര ഗാനം ആലപിച്ചുകൊണ്ട് നിഷാദാണ് മണ്‍മറഞ്ഞ ഗാനരചയിതാക്കളുടെ വരികളിലേക്ക് ജനസദസ്സിനെ ആനയിച്ചത്.അനശ്വര ഗാനങ്ങളെ കോര്‍ത്തിണക്കി പ്രശസ്ത പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപാ രേവതി അവതരിപ്പിച്ച സോളോവയലിന്‍ ജനഹൃദയം കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.